
കണ്ണൂര്‍: വി.സി നിയമന വിവാദത്തില്‍ ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധാര്‍മികതക്ക് നിരക്കാത്ത ചിലത് ചെയ്യേണ്ടി വന്നു. ഇനി തെറ്റ് തുടരാന്‍ വയ്യെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
പറയാനുള്ളതെല്ലാം പറഞ്ഞു. സര്‍ക്കാരുമായി യുദ്ധത്തിനില്ല. നിയമപരമായിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ല. സര്‍വകലശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് ഓഫീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം വിവിധ വിഷയങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജി നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്തുള്ള അപ്പീലാണ് ഡിവിഷന്‍ ബെഞ്ചിന് മുന്നിലുള്ളത്. സര്‍വകലാശാല വിസി നിയമനത്തിലും വരും ദിവസങ്ങളില്‍ ഗവര്‍ണര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കും.
Be the first to comment