ന്യൂഡല്‍ഹി: രാജ്യത്തെ ശിക്ഷാ നിയമവും(ഇന്ത്യന്‍ പീനല്‍ കോഡ്), ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും പൊളിച്ചെഴുതുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. പൂനെയില്‍ സംഘിടപ്പിച്ച ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും 54ാം സമ്മേളനത്തില്‍ സംസാരിക്കവേയാണ് അമിത് ഷ നിലപാട ്അറിയിച്ചത്.
രാജ്യത്തിന് ഏറ്റവും അനുയജ്യമാകുന്ന തരത്തില്‍ ആ.പി.സിയും സിആര്‍.പി.സിയും മാറ്റിയെഴുതും. ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയില്‍ ഒരു മാറ്റ് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ക്രൂരമായി തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സംസ്താന സര്‍ക്കാരുകള്‍ക്കെതിരേ വ്യാപക പ്രതിഷേധ ഉയര്‍ന്നിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച മറുപടിയിലും അദ്ദേഹം ഈ ഭേദഗതി സംബന്ധിച്ച കാര്യം സൂചിപ്പിച്ചിരുന്നു.
Be the first to comment