ദമസ്കസ്: സിറിയന്‍ തലസ്ഥാന നഗരിയായ ദമസ്കസില്‍ ബോംബാക്രമണത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. നേരത്തെ, വിമതരുടെ കൈവശമായിരുന്ന സിറിയ സര്‍ക്കാര്‍ സേന പിടിച്ചടക്കിയതു മുതല്‍ ഇതാദ്യമാണ് ഇത്രയും വലിയ ആക്രമണം.
ബസിനുള്ളിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് ബസ്. തിരക്കേറിയ സമയത്താണ് സ്ഫോടനമുണ്ടായതെന്ന് സിറിയന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
Be the first to comment