തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ 32 പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒരു നായ തന്നെയാണ് 32 പേരെയും കടിച്ചതെന്നാണ് വിവരം. നായക്ക് പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. ഡോഗ് സ്കോഡ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.പോത്തീസിന്റെ അടുത്ത് നിന്നാണ് നായ നിരവധി പേരെ കടിച്ചത്. ഒരു നായ തന്നെ പല സ്ഥലങ്ങളിലും ആക്രമണം നടത്തിയെന്നാണ് വിവരം. പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സ തേടി. നേമം ശാന്തിവിള ആശുപത്രിയിലും എട്ടുപേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ചികിത്സ തേടിയ എല്ലാവര്ക്കും പേവിഷ വാക്സിന് കൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
About Ahlussunna Online
1304 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Related Articles
വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: കേസ് ഇന്ന് വ...
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപതകകേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോടും ബംഗാള്‍ സര്‍ക്കാരിനോടും കോടതി നിര്ദ്ദേശിച്ചിരുന്
[...]
പാഠങ്ങൾ ഉൾക്കൊണ്ടാവണം ദുരന്തനിവാരണ നയ...
വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലുകൾ സൃഷ്ടിച്ച നാശം വിവരണാതീതമാണ്. ഭൂമിയുടെ ഉപരിതലത്തിൽ സന്തുലിതാവസ്ഥയിൽ താൽക്കാലിക മാറ്റം ഉണ്ടാകുന്നതിൻ്റെ ഫലമായി പാറയും മേൽമണ്ണും സംയോജിതരൂപത്തിൽ താഴേക്ക് വീഴുന്നതാണ് ഉരുൾപൊട്ടലായി മാ
[...]
സ്നേഹം പ്രകടിപ്പിക്കുക, കുട്ടികളോട്...
November 28, 2023
Ahlussunna Online
AD-FOOTER, AD-HOMEPAGE-CENTER, AD-HOMEPAGE-SIDE, ADVERTISEMENT, HOME SLIDER SMALL, POPULAR ARTICLES, Usra Online
0
180 views
ഏറെ മനോവിഷമത്തോടെയാണ് ആ മാതാവ് കുട്ടിയുമായി എന്റെ അടുത്ത് വന്നത്. പത്തുവയസ്സുകാരിയായ മകള്‍ ഒന്നും അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യത്തോടെയാണ് പെരുമാറുന്നത്. മാതാവ് വിഷമങ്ങള്‍ ഓരോന്നായി പറഞ്ഞുതുടങ്ങി. പിന്നീട് മകളോട് തനിയെ സംസാരിച്ചു. എടുത്
[...]
Be the first to comment