താജിന്‍റെ സംരക്ഷണം; പുരാവസ്​തു വകുപ്പിന് സുപ്രീം കോടതി​ വിമര്‍ശനം

ന്യൂഡല്‍ഹി: ലോകാദ്​ഭുതങ്ങളിലൊന്നായ താജ്​മഹല്‍ സംരക്ഷിക്കുന്നതി​നുള്ള നടപടി സ്വീകരിക്കാത്തതില്‍ ആര്‍ക്കിയോളജി സര്‍വേ ഒാഫ്​ ഇന്ത്യക്ക്​ (എ.എസ്​.​െഎ) സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. താജി​​​െന്‍റ പ്രതലത്തിന്​ കീടങ്ങളും ഫംഗസും കാരണം കാര്യമായ കേടുപാട്​ സംഭവച്ച സാഹചര്യത്തില്‍ എന്താണ്​ പരിഹാര നടപടിയായി സ്വീകരിച്ചിരിക്കുന്നതെന്ന്​? ബന്ധപ്പെട്ട അധികൃതരോടും പുരാവസ്​തു വകുപ്പിനോടും കോടതി ചോദിച്ചു.

പുരാവസ്​തു വകുപ്പ്​ അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ രാജ്യത്തി​​​െന്‍റ ചരിത്ര ശേഷിപ്പിന്​ ഇൗ ഗതി വരില്ലായിരുന്നു. അവരുടെ ജോലി നിര്‍വഹിക്കാത്തതിന്​​ പുരാവസ്​തു അധികൃതര്‍ നല്‍കുന്ന വിശദീകരണം ഞെട്ടിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

താജി​​​െന്‍റ സംരക്ഷണത്തിന്​ എ.എസ്​.​െഎയുടെ സഹായം തുടര്‍ന്നും സ്വീകരിക്കേണ്ടതുണ്ടോയെന്ന്​ പരിശോധിക്കണമെന്ന്​ ജസ്റ്റിസ്​ എം.ബി ലോകൂര്‍, ദീപക്​ ഗുപ്​ത എന്നിവരടങ്ങിയ ബെഞ്ച്​ കേന്ദ്ര സര്‍ക്കാരിന്​ വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ​ജനറലായ എ.എന്‍.എസ്​ നദ്​കര്‍ണിയോട്​ പറഞ്ഞു.

സുപ്രീം കോടതിയുടെ അഭ്യര്‍ത്ഥന മാനിച്ച്‌​ വനം പരിസ്ഥിതി മന്ത്രാലയം അന്താരാഷ്​ട്ര വിദഗ്​ധരുടെ സഹായത്തോടെ താജ്​മഹലി​​​െന്‍റ സംരക്ഷണം ഏറ്റെടുക്കുമെന്ന്​ നദ്​കര്‍ണി അറിയിച്ചു. നിലവില്‍ താജ്​മഹല്‍ നേരിടുന്ന കീട ബാധ മൂലമുള്ള പ്രശ്​നങ്ങള്‍ക്ക്​ കാരണം യമുന നദി മലിനീകരണമാണെന്നും അദ്ദേഹം വ്യക്​തമാക്കി.

About Ahlussunna Online 1303 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*