തക്കാളി വിറ്റ് ലക്ഷപ്രഭുവായ കര്‍ഷകന്റെ കഥ. കേള്‍ക്കുമ്പോള്‍ അതിശയോക്തിയല്ല. കര്‍ണാടകയിലെ കോലാറിലെ കര്‍ഷക സഹോദരങ്ങളുടേതാണ് ഈ ‘അദ്ഭുത’ ലാഭകഥ.
15 കിലോ വരുന്ന ഒരു പെട്ടി തക്കാളിക്ക് 1900 രൂപ നിരക്കില്‍ 2000 പെട്ടികളാണ് ഇവര്‍ വിറ്റത്. തക്കാളിയുടെ വില കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്ന സമയത്തായിരുന്നു വില്‍പന. പ്രഭാകര്‍ ഗുപ്തയുടെ കുടുംബം 40 ഏക്കറോളം വരുന്ന തങ്ങളുടെ ഫാമിലാണ് തക്കാളി കൃഷി ചെയ്തത്. 40 വര്‍ഷത്തോളമായി തക്കാളി കൃഷിയാണ് ഗുപ്തയുടെയും സഹോദരങ്ങളുടെയും പ്രധാന വരുമാന മാര്‍ഗം. ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഇത്രയും ലാഭം ബിസിനസിലുണ്ടായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ക്ക് തങ്ങളുടെ 40 കൊല്ലത്തെ കാര്‍ഷിക ജീവിതത്തിനിടെയുള്ള ഏറ്റവും വലിയ ലാഭം കിട്ടിയത്. അന്ന് പെട്ടിക്ക് 800 രൂപയായിരുന്നു വില.
കുതിച്ചുയരുകയാണ് രാജ്യത്ത് തക്കാളി വില. തീവില കാരണം തക്കാളിയെ മക്‌ഡൊണാള്‍ഡ്‌സ് മെനുവില്‍ നിന്ന് ഒഴിവാക്കുക പോലും ചെയ്തു. തക്കാളിയില്ലാതെ എങ്ങനെ കറി വയ്ക്കാം എന്ന ഐഡിയകളുമായി വിമര്‍ശനാത്മകമായ യൂട്യൂബ് വിഡിയോകളും സജീവമാണ്
Be the first to comment