ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം ചെയ്യുന്ന ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. ഡെല്‍ഹി പൊലിസ് കമ്മിഷണറോട് സംസാരിച്ചതായും സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിക്ക് പരുക്കേറ്റിരുന്നു. മാര്‍ച്ച് തടയുന്നതിനായി പൊലിസ് ബാരിക്കേഡുകള്‍ നിരത്തിയ സ്ഥലത്ത് നിന്നാണ് അക്രമി പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്. ഞാന്‍ തരാം സ്വാതന്ത്ര്യം എന്നാക്രോശിച്ചുകൊണ്ടാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Be the first to comment