റിയാദ്: ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി വേദനാജനകമാണെന്നു അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന സഊദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പറഞ്ഞു. വാഷിങ്ടണില്‍ വാഷിങ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ പ്രത്യേക ഉപദേശകനായി ജറീദ് കുഷ്‌നറുമായുള്ള തന്റെ ബന്ധം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഒഫിഷ്യല്‍ ബന്ധങ്ങളുടെ പുറത്തു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം സഊദിയിലേക്കുള്ള സാമ്പത്തിക നിക്ഷേപം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തുള്ള യുറേനിയം സ്രോതസ്സിന്റെ അഞ്ചു ശതമാനം സഊദിയിലാണുള്ളത്. നല്ല രീതിയില്‍ ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എണ്ണ ഉപയോഗിച്ച് പുറന്തള്ളുന്നത് പോലെയായി ഉപകാരമില്ലാത്തതായി കിടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യേഷ്യയിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞാല്‍ പുതിയ യൂറോപ്പായി മധ്യേഷ്യ മാറുമെന്നും മധ്യേഷ്യയിലെ പ്രശ്‌നപരിഹാരത്തിനാണ് സഊദിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മതമായ ഇസ്‌ലാമിനെ വര്‍ഷങ്ങളായി ചിലര്‍ ദുരുപയോഗം ചെയ്തു വരികയാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Be the first to comment