ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

ഗാന്ധിനഗർ: വ്യാജ ഗോവധക്കേസിൽ രണ്ട് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്തിലെ പഞ്ച്മഹൽ സെഷൻസ് കോടതി. ഗോവധക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുസ്‌ലിം യുവാക്കളെ വെറുതെവിട്ടത്. കേസ് കെട്ടിചമച്ചതിന് മൂന്ന് പൊലിസുകാർക്കെതിരേയും കേസിലെ സാക്ഷികൾക്കെതിരേയും കേസ് കോടതി എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജ് പർവേസ് അഹമ്മദ് മാളവ്യ പൊലിസിനെതിരെ രൂക്ഷ വിമർശനമാണ് വ്യാജ കേസ് കെട്ടിച്ചമച്ചതിന് നടത്തിയിട്ടുള്ളത്.
2020 ജൂലൈയിലെ കേസിലാണ് കോടതി ഉത്തരവ് എത്തുന്നത്. നാസിർ മിയാൻ സാഫി മിയാൻ മാലിക്, ഇല്യാസ് മുഹമ്മദ് ദവാൽ എന്നിവർക്കെതിരെയാണ് ഗോവധ നിരോധന നിയമപ്രകാരം കേസ് എടുത്തത്. ജാമ്യം കിട്ടുന്നതിന് മുൻപായി പത്ത് ദിവസമാണ് യുവാക്കൾ കസ്റ്റഡിയിൽ കഴിഞ്ഞത്. യുവാക്കൾക്കെതിരായ കുറ്റകൃത്യങ്ങൾ പൂർണമായി കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. സ്വയം പ്രഖ്യാപിത ഗോരക്ഷാ സേനാംഗങ്ങളുടെ മൊഴിയെ ആസ്പദമായി യുവക്കാളെ കുടുക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതെന്നാണ് കോടതി വിശദമാക്കുന്നത്. ഇതിന് പുറമോ ഗോധ്രയിലെ പൊലിസ് സൂപ്രണ്ടിനോട് സംഭവത്തിൽ ഉൾപ്പെട്ട പൊലിസുകാർക്കെതിരെ വകുപ്പുതല നടപടി എടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട് .
ക്രോസ് വിസ്താരത്തിനിടയിൽ പൊലിസുകാർ കോടതിയിൽ നൽകിയ മൊഴിയിൽ തന്നെ പശുക്കളെ വളർത്താനായി യുവാക്കൾ കൊണ്ടുപോയതാണെന്ന് വ്യക്തമായിരുന്നു. കേസിലെ പ്രധാന സാക്ഷികൾ സംഭവം നടന്ന സ്ഥലത്തിന് പത്ത് കിലോമീറ്റർ വരെ അകലെയുള്ളവരാണെന്നും കോടതി വിലയിരുത്തി. പിടിച്ചെടുത്ത കന്നുകാലികളെ ഉടനടി തിരിച്ച് നൽകാനും കോടതി നിർദ്ദേശിച്ചു. പശുക്കളെ തിരിച്ച് നൽകാൻ സാധിച്ചില്ലെങ്കിൽ സർക്കാരിനോട് യുവാക്കൾക്ക് 80000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യമാകമാനം ഗോരക്ഷാ സേനയുടെ പ്രവർത്തനത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഗുജറാത്ത് കോടതിയുടെ വിധി. ചില പ്രത്യേക വിഭാഗത്തിലുള്ളവർക്ക് തെറ്റായ രീതിയിൽ തടവും ശിക്ഷയും മർദ്ദനത്തിനും ഇടയാകാൻ ഇത്തരം വ്യാജക്കേസുകൾ കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.

About Ahlussunna Online 1316 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*