ജറൂസലേം: 21ാം നൂറ്റാണ്ടിലെ വലിയ രക്തരൂഷിത യുദ്ധമാണ് ഗസ്സയിലേതെന്ന് ഇസ്റാഈല് ദിനപത്രമായ ഹാരേട്സ്. പതിനായിരക്കണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്റാഈല് സേന സുരക്ഷിതപ്രദേശമെന്ന് അറിയിച്ച മേഖലയിലടക്കം ആക്രമണം നടത്തി കൂട്ടക്കൊല നടത്തിയിരുന്നു.
ഇസ്റാഈല് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിനെതിരേയാണ് വാര്ത്ത. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്പ്പ് ശക്തമാക്കുംവിധം നെതന്യാഹു ഗസ്സയില് പ്രവര്ത്തിച്ചുവെന്നും പത്രം കുറ്റപ്പെടുത്തി. മനുഷ്യത്വപരമായ ദുരന്തമാണ് ഗസ്സയിലുണ്ടായത്. ജനുവരിയില് സിറിയ, യമന്എന്നിവിടങ്ങളില് ആളുകള് കൊല്ലപ്പെടുന്നതായി നെതന്യാഹു ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല് ഗസ്സയില് അതിലേറെപേര് കൊല്ലപ്പെട്ടിട്ടുണ്ട്.
ആകെ ജനസംഖ്യയുടെ എത്രശതമാനം കൊല്ലപ്പെട്ടുവെന്നത് തന്നെ ഞെട്ടിക്കുന്ന കണക്കാണെന്നും പത്രം പറയുന്നു. ഹരേട്സിന്റെ കണക്കനുസരിച്ച് 40,000 പേര് ഗസ്സയില് കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് ഗസ്സയുടെ ജനസംഖ്യയുടെ രണ്ടു ശതമാനമാണെന്ന് പത്രം പറയുന്നു.
Be the first to comment