ഇസ്തംബൂള്‍: ഗസ്സയെ പിന്തുണക്കുന്ന തുര്‍ക്കിയുടെ തത്വാധിഷ്ഠിത നിലപാട് ചരിത്രം ശരിവയ്ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍.
‘സിറിയയുടെ കാര്യത്തില്‍ ഞങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടതുപോലെ, ഗസ്സ പ്രതിസന്ധിയിലും ചരിത്രം നമ്മുടെ നീതിയെ സാക്ഷ്യപ്പെടുത്തും,’ ഇസ്താംബൂളില്‍ നടന്ന തുര്‍ക്കി എക്‌സ്‌പോര്‍ട്ടേഴ്‌സ് അസംബ്ലി പരിപാടിയില്‍ പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു.
നീതി, സമാധാനം, അനുകമ്പ എന്നിവയോടുള്ള തുര്‍ക്കിയുടെ പ്രതിബദ്ധത ശരിയായ സമീപനമാണെന്ന് തെളിയിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1963 മുതല്‍ അധികാരത്തിലിരുന്ന ബാത്ത് പാര്‍ട്ടിയുടെ ഭരണം അവസാനിപ്പിച്ച് ഡിസംബര്‍ 8 ന് ഭരണവിരുദ്ധ ഗ്രൂപ്പുകള്‍ ഡമാസ്‌കസിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെത്തുടര്‍ന്ന് ഏകദേശം 25 വര്‍ഷമായി സിറിയയുടെ നേതാവായ ബഷര്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.
‘ശാശ്വത സമാധാനത്തിനായി ഞങ്ങള്‍ അശ്രാന്ത പരിശ്രമത്തിലാണ്, ശീതകാലം ഗസ്സയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമാക്കുമ്പോള്‍, മറ്റൊരു നിരപരാധിയുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഞങ്ങള്‍ക്ക് സഹിക്കാനാവില്ല’ തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു.
ഇസ്രയേലുമായുള്ള വ്യാപാരം പൂര്‍ണമായും നിര്‍ത്തിയ ഏക രാജ്യമാണ് തുര്‍ക്കിയെന്നും എര്‍ദോഗന്‍ അടിവരയിട്ടു.
ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്‌റാഈലി വംശഹത്യയില്‍, മെയ് മാസത്തില്‍, തുര്‍ക്കി ഇസ്രായേലുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവച്ചിരുന്നു. ഇത് ഏകദേശം 9.5 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ്.
Be the first to comment