ഗസ്സയിലെ ഏക കാത്തലിക് പള്ളി തകര്‍ത്ത് ഇസ്‌റാഈല്‍; രണ്ട് മരണം, പുരോഹിതര്‍ക്ക് പരുക്ക്

ഗസ്സയിലെ ഏക കാത്തലിക് പള്ളി തകര്‍ത്ത് ഇസ്‌റാഈല്‍. പള്ളിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. രണ്ട് പുരോഹിതന്‍മാര്‍ ഉള്‍പെടെ ആറ് പേര്‍ക്ക് പരുക്കേറ്റു. മരിച്ച മാര്‍പാപ്പയുമായി അടുത്ത ബന്ധമുള്ള ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയാണ് പരുക്കേറ്റവരില്‍ ഒരാള്‍. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പള്ളിക്ക് കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഗസ്സയിലെ ആക്രമണങ്ങളേയും ഹോളി ഫാമിലി ചര്‍ച്ചിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തെയും ഇറ്റാലിയന്‍ പ്രധാനമന്ത്രി അപലപിച്ചു. 

ALSO READ: കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത്  അമേരിക്കന്‍ പൗരന്‍; ‘ഭീകര കൊലപാതക’മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം

‘ഗസ്സയിലെ ഇസ്‌റാഈലി ആക്രമണങ്ങള്‍ കാത്തലിക് പള്ളിക്ക് നേരേയും എത്തിയിരിക്കുന്നു’ അവര്‍ എക്‌സില്‍ കുറിച്ചു. 
മാസങ്ങളായി ഇസ്‌റാഈല്‍ സിവിലിയന്‍ ജനതയ്ക്കെതിരെ നടത്തിവരുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല. ഒരു സൈനിക നടപടിക്കും അത്തരമൊരു മനോഭാവത്തെ ന്യായീകരിക്കാന്‍ കഴിയില്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു. 

ALSO READ: അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പൊലിസ്; രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നന്നായി പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി ജേസണ്‍ ഗ്രീന്‍ബ്ലാറ്റ് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണം നടന്നിരിക്കുന്നത്. 

അതേ സമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 22ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 17 പേര്‍ ഗസ്സ സിറ്റിയിലാണ് കൊല്ലപ്പെട്ടത്. ചെറിയ കുഞഞുങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*