ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് കൂടി കൈവിട്ടതോടെ ഒരു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടത് അഞ്ചു സംസ്ഥാനങ്ങളില്‍. മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഇതിനു മുന്‍പ് അധികാരം നഷ്ടപ്പെട്ടത്.
അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസോ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യമോ ആണ് അധികാരം പിടിച്ചെടുത്തത്. ഡല്‍ഹിയിലും ബിഹാറിലുമാണ് അടുത്തതായി തെരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. ഇതില്‍ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി തന്നെ അധികാരം തുടരാനുള്ള സാധ്യതയാണ് കൂടുതല്‍. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു ഭരിക്കുന്ന ബിഹാറില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. 2018 മാര്‍ച്ച് വരെ 13 സംസ്ഥാനങ്ങള്‍ ബി.ജെ.പി നേരിട്ടും ആറു സംസ്ഥാനങ്ങള്‍ സഖ്യവുമായാണ് ബി.ജെ.പി ഭരിച്ചിരുന്നത്. ഇപ്പോള്‍ സ്വന്തമായി ഭരിക്കുന്നതിന്റെ എണ്ണം എട്ടായി ചുരുങ്ങി. 2018 മാര്‍ച്ച് വരെ ഭൂമിശാസ്ത്രമാപ്പിന്റെ 70 ശതമാനം ബി.ജെ.പി ഭരണത്തിലായിരുന്നെങ്കില്‍ ഇപ്പോഴത് 34 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
Be the first to comment