
ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പരിപാടിയിലേക്ക് രണ്ട് വാക്‌സിനുകള്‍ കൂടി. കോര്‍ബെവാക്‌സ്, കോവോവാക്‌സ് എന്നീ രണ്ട് വാക്‌സിനുകള്‍ക്കും ആന്റി വൈറല്‍ മരുന്നായ മോള്‍നുപിരാവിറിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.അടിയന്തര ഘട്ടത്തിലുള്ള ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍ഷുക് മാണ്ഡവ്യ പറഞ്ഞു.
ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്‌സിനാണ് കോര്‍ബെവാക്‌സ്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ വികസിപ്പിച്ച മറ്റ് രണ്ട് വാക്‌സിനുകള്‍.
Be the first to comment