‘ കൊല്ലം വഴി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ സാധിക്കില്ല ‘; നിയമവിരുദ്ധ ഫഌക്‌സ് ബോര്‍ഡുകള്‍ക്കെതിരേ ഹൈക്കോടതി

കൊച്ചി: റോഡുകളില്‍ നിയമവിരുദ്ധമായി കൊടിതോരണങ്ങളും വെക്കുന്നതില്‍ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി രംഗത്ത്. ചില പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു.

താന്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിലനില്‍ക്കെ കൊല്ലം വഴി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത് എന്നും കോടതി ചോദിച്ചു. നിയമ വിരുദ്ധമായി ഫ്‌ലക്‌സുകളും കൊടിതോരണങ്ങളും നിരന്തരം നിരത്തില്‍ ഉയരുന്നു. സര്‍ക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും കോടതി ചൂണ്ടിക്കാട്ടി. 

സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ലെന്നും രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി 
നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും വ്യക്തമാക്കി. നിരത്തില്‍ നിറയെ ബോര്‍ഡുകള്‍ ഉള്ളതല്ല നിങ്ങള്‍ പറയുന്ന നവകേരളം. ടണ്‍ കണക്കിന് ബോര്‍ഡുകള്‍ മാറ്റുന്നു, അതിനേക്കാള്‍ കൂടുതല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നു. ഇതിലൂടെ കേരളം കൂടുതല്‍ മലിനമാകുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*