ടോക്കിയോ: ലോകമാകെ കൊറോണ ഭീതിയില്‍ തുടരുന്നതിനിടേ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിംപിക്‌സ് നീളുമെന്ന സൂചന നല്‍കി ജപ്പാനിലെ മന്ത്രി. ഒളിംപിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോ ഇന്നലെ പാര്‍ലിമെന്റില്‍ നല്‍കിയ മറുപടിക്കിടെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഈ വിഷയത്തില്‍ ഒളിംപിക്‌സ് കമ്മിറ്റിയുടെ തീരുമാനം എന്താണെങ്കിലും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും നീട്ടിവയ്ക്കുന്ന സാഹചര്യത്തില്‍ കമ്മിറ്റി തങ്ങളോടൊപ്പമാണെങ്കില്‍ പ്രൗഢി ഒട്ടും ചോരാതെ പരിപാടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മത്സരങ്ങള്‍ ഈ വര്‍ഷം അവസാനം നടക്കുമെന്ന് ബി.ബി.സിയും റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലും ഒളിംപിക്‌സ് മുന്‍പ് തീരുമാനിച്ച പ്രകാരം നടക്കുമെന്ന് ഇന്റര്‍നാഷനല്‍ ഒളിംപിക്‌സ് പ്രസിഡന്റ് തോമസ് ബാക്ക് പറഞ്ഞിരുന്നു.
ജൂലായ് 24നാണ് ഒളംപിക്‌സ് നടത്താന്‍ തീരുമാനിച്ചത്. നിലവില്‍ 3100ഓളം പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. നിരവധി രാജ്യങ്ങള്‍ രോഗം പടരുന്നതിനാല്‍ കടുത്ത ആശങ്കയില്‍ തുടരുകയാണ്. ചൈനയില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്, റേസ് വാക്കിംഗ് ചാംപ്യന്‍ഷിപ്പ് തുടങ്ങിയ കായിക മേളകള്‍ കൊറോണ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒളിംപിക്‌സ് തിയതിയും നീളുമെന്ന സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്.
Be the first to comment