ന്യൂഡല്‍ഹി: കേരള ഹൈക്കോടതിക്ക് പുതിയ ജഡ്ജിമാര്‍. പുതുതായി അഞ്ച് ജുഡീഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ സുപ്രിംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തു.
കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എം ബി സ്നേഹലത, ജോണ്സണ് ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, തൃശൂര്‍), സി പ്രദീപ് കുമാര്‍ (അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, എറണാകുളം), പി കൃഷ്ണകുമാര്‍ (രജിസ്ട്രാര്‍ ജനറല്‍, ഹൈക്കോടതി) എന്നിവരാണ് ഹൈക്കോടതിയിലെ പുതിയ ജഡ്ജിമാരാവുക.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട കൊളീജിയത്തിന്റെതാണ് ശിപാര്‍ശ.
Be the first to comment