കേരളത്തിൽ 7 ദിവസം ശക്തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, കേരളത്തിൽ അടുത്ത 7 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക്-പടിഞ്ഞാറൻ ബിഹാറിന് മുകളിൽ ന്യൂനമർദ്ദവും, വടക്ക്-കിഴക്കൻ രാജസ്ഥാനിൽ ചക്രവാതച്ചുഴിയും രൂപപ്പെട്ടതിനാൽ, ജൂൺ 22 മുതൽ 27 വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.

നാളെ (ജൂൺ 22) ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 23 മുതൽ 25 വരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് തുടരും. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

അറബിക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇന്ന് (ജൂൺ 21) മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ, വടക്കൻ അറബിക്കടലുകളിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ, ചിലപ്പോൾ 65 കിലോമീറ്റർ വരെ, ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ

ജൂൺ 21, 22, 24: മധ്യ-കിഴക്കൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും, അതിനോട് ചേർന്ന മധ്യ-പടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂര്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍, ചിലപ്പോള്‍ 65 കിലോമീറ്റര്‍ വരെ, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജൂൺ 21: മധ്യ-കിഴക്കൻ, വടക്ക്-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, ഗുജറാത്ത്, വടക്കൻ കൊങ്കൺ, വടക്കൻ ആന്ധ്ര പ്രദേശ് തീരങ്ങൾ, മധ്യ-തെക്ക്-പടിഞ്ഞാറൻ-തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ, ചിലപ്പോൾ 60 കിലോമീറ്റർ വരെ, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജൂൺ 22-25: മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ, വടക്കൻ, തെക്ക്-പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ, ചിലപ്പോൾ 65 കിലോമീറ്റർ വരെ, ശക്തമായ കാറ്റിന് സാധ്യത.

ജൂൺ 22-23: മധ്യ-കിഴക്കൻ, വടക്ക്-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, ഗുജറാത്ത്, കൊങ്കൣ, വടക്കൻ-തെക്കൻ ആന്ധ്ര പ്രദേശ് തീരങ്ങൾ, മധ്യ-തെക്ക്-പടിഞ്ഞാറൻ-തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ, ചിലപ്പോൾ 60 കിലോമീറ്റർ വരെ, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*