തൊടുപുഴ: പ്രളയക്കെടുതിയിലായ കേരളത്തില്‍ ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ചുപ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. എറണാകുളം പുത്തന്‍വേലിക്കരയില്‍ ദുരിതാശ്വാസ ക്യാംപിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാംപിലുള്ളവര്‍ കേന്ദ്രമന്ത്രിയെ തങ്ങളുടെ ദുരിതം ബോധ്യപ്പെടുത്തി. കഴിഞ്ഞപ്രാവശ്യം പ്രളയമുണ്ടായപ്പോള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു സന്ദര്‍ശിച്ചതും അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും രാജ്‌നാഥ് സിങ് പറഞ്ഞു.
കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം വളരെ ദുരിതപൂര്‍ണമാണെന്ന് മനസ്സിലായി. കേന്ദ്ര സര്‍ക്കാരും പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുകയാണ്. സംസ്ഥാനവും കേന്ദ്രവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചുപോകുന്നതിനെപ്പറ്റി ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. ഇപ്പോള്‍ വിഷമം ഉണ്ടെന്നത് ശരിയാണ്. വീടുകളില്‍ തിരിച്ചുപോകുന്നതിനെപ്പറ്റിയാണ് ആശങ്ക. എല്ലാ സഹായവും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
Be the first to comment