കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളെ ചോദ്യംചെയ്യുമെന്ന് ക്രൈംബ്രാഞ്ച്. ഇതിനായി വിളിച്ചുവരുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു.
ടോം തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നതെന്ന് ഇന്നലെ ജില്ലാ പൊലിസ് മേധാവി പറഞ്ഞിരുന്നു. മറ്റുള്ളവരുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്.
ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് ചോദ്യംചെയ്യേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് ഉണ്ടാക്കിയത്. ജോളിയുടെ സുഹൃത്തുക്കളായ മൂന്നുപേരെ അന്വേഷണസംഘം ചോദ്യംചെയ്യലിനായി വിളിപ്പിച്ചു. ഇതില്‍ ഒരാളുടെ വീട്ടില്‍ പൊിസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
കൂടുതല്‍ പേര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പൊലിസ് നിരീക്ഷണത്തിലുള്ളവര്‍ സ്‌റ്റേഷന്‍ പരിധി വിട്ടുപോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തേണ്ടവരുടെ പട്ടികയിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കും. കൂടുതല്‍ രേഖകള്‍ കണ്ടെത്തുന്നതിനായി കൊല്ലപ്പെട്ട ടോം തോമസിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. തെളിവുകള്‍ നശിപ്പിക്കാതിരിക്കാന്‍ വീട് പൂട്ടി സീല്‍ ചെയ്തു.
Be the first to comment