കുവൈത്തില്‍ പ്രവാസികളുടെ പണമടയ്ക്കല്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2.17 ശതമാനത്തോളം കുറവാണുള്ളതെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്തിന്റെ ഡാറ്റയില്‍ പറയുന്നു.
2021ലെ മൊത്തം പണം അയയ്ച്ച 5.5 ബില്യണ്‍ കെഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2.17 ശതമാനം കുറവു വന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
5.4 ബില്യണ്‍ കെഡി finance ആണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. 2022 ന്റെ ആദ്യ പാദത്തില്‍ 1.47 ബില്യണ്‍ കെഡി, രണ്ടാം പാദത്തില്‍ 1.49 ബില്യണ്‍ കെ!ഡി, മൂന്നാം പാദത്തില്‍ 1.26 കെഡി, നാലാം പാദത്തില്‍ 1.1 ബില്യണ്‍ കെഡി എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Be the first to comment