രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്കായി അനുവദിച്ചിരുന്ന ഇവിസ (e-visa service) സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കുവൈത്ത് അറിയിച്ചു. ഇവിസ പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ ലിസ്റ്റ്‌ചെയ്യപ്പെട്ട 53 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് വരാനുള്ള ഇ വിസയാണ് നിര്‍ത്തിവച്ചത്. ഇതോടെ കുവൈത്തിലേക്ക് വരുന്നതിന് മുന്‍പ് വിസ ലഭിക്കാന്‍ നേരത്തേ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്ന 53 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാണ്. സേവനങ്ങള്‍ പുനരാരംഭിക്കുന്നതിന് പ്രത്യേകസമയക്രമം നിശ്ചയിച്ചിട്ടില്ല. സസ്‌പെന്‍ഷന്‍ കാലത്ത് ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസകള്‍ അനുവദിക്കും. 53 രാജ്യങ്ങളുടെ പട്ടികയും കുവൈത്ത് പുറത്തുവിട്ടു. പട്ടിക താഴെ കൊടുക്കുന്നു.
അന്‍ഡോറ, ഓസ്‌ട്രേലിയ, ഓസ്ട്രിയ,ബെല്‍ജിയം,ഭൂട്ടാന്‍,ബ്രൂണെ, ബള്‍ഗേറിയ,കംബോഡിയ,കാനഡ, ക്രൊയേഷ്യ, സൈപ്രസ്
ചെക്ക് റിപ്പബ്ലിക്
ഡെന്‍മാര്‍ക്ക്
എസ്റ്റോണിയ
ഫിന്‍ലാന്‍ഡ്
ഫ്രാന്‍സ്
ജോര്‍ജിയ
ജര്‍മ്മനി
ഗ്രീസ്
ഹോങ്കോംഗ്
ഹംഗറി
ഐസ്ലാന്‍ഡ്
അയര്‍ലന്‍ഡ്
ഇറ്റലി
ജപ്പാന്‍
ലാവോസ്
ലാത്വിയ
ലിച്ചെന്‍സ്റ്റീന്‍
ലിത്വാനിയ
ലക്‌സംബര്‍ഗ്
മലേഷ്യ
മാള്‍ട്ട
മൊണാക്കോ
നെതര്‍ലാന്‍ഡ്‌സ്
ന്യൂസിലാന്റ്
നോര്‍വേ
പോളണ്ട്
പോര്‍ച്ചുഗല്‍
റൊമാനിയ
സാന്‍ മറിനോ
സെര്‍ബിയ
സിംഗപ്പൂര്‍
സ്ലൊവാക്യ
സ്ലോവേനിയ
ദക്ഷിണ കൊറിയ
സ്‌പെയിന്‍
സ്വീഡന്‍
സ്വിറ്റ്‌സര്‍ലന്‍ഡ്, ടര്‍ക്കി,ഉക്രെയ്ന്‍,യുണൈറ്റഡ് കിംഗ്ഡം,യുണൈറ്റഡ് സ്റ്റേറ്റ്‌സ്,വത്തിക്കാന്‍ സിറ്റി
ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ തന്നെ ടൂറിസ്റ്റ് വിസ ലഭിക്കും. അതിന് വേണ്ട രേഖകള്‍ ഇവയാണ്.
* കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട്
* കണ്‍ഫോംഡ് റിട്ടേണ്‍ ടിക്കറ്റ്
* വിസ ഫീസ് 3 കുവൈറ്റ് ദിനാര്‍ (KWD)
* കുവൈത്തിലെ താമസ വിലാസത്തിന്റെ വിശദാംശങ്ങള്‍
Kuwait halts e-Visa service, offers visa-on-arrival for 53 countries
Be the first to comment