കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സാമൂഹ്യ, പത്രമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആശയപ്രചാരണവും ബിദഈ പ്രതിരോധവും സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ദൗത്യം കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ വിറളിപൂണ്ട ചിലരാണ് കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍. ഇത്തരം കുത്സിത ശ്രമങ്ങള്‍ കൊണ്ടൊന്നും സമസ്തയേയും അതിന്റെ ആശയപ്രചാരണങ്ങളേയും ആര്‍ക്കും തളര്‍ത്താന്‍ കഴിയില്ല. സമസ്തയുടെ ആദരണീയനായ അധ്യക്ഷനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment