ന്യൂഡല്‍ഹി: രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമം വര്‍ധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്. ഈ വര്‍ഷം 75 ദിവസത്തിനിടെ എടുത്തത് 161 കേസുകളാണ്. ഇതില്‍ കൂടുതലും മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ്. മതപരിവര്‍ത്തന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വ്യാജ കേസുകള്‍ എടുക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു
യു.പിയില്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത നടപടികളാണ് അരങ്ങേറുന്നത്. ജന്മദിനാഘോഷ പരിപാടികള്‍ വരെ മതപരിവര്‍ത്തന ചടങ്ങായി തെറ്റിദ്ധരിപ്പിച്ച് കേസെടുത്തു. ഉത്തര്‍ പ്രദേശിലാണ് ഇത്തരത്തില്‍ കൂടുതല്‍ വ്യാജ കേസെടുത്തത്.
ഛത്തീസ്ഗഢില്‍ കുടിവെള്ളം പോലും ക്രിസ്ത്യാനികള്‍ക്ക് നിഷേധിക്കുന്നു. മതപരമായ മരണാനന്തര ചടങ്ങുകള്‍ അനുവദിക്കുന്നില്ല. കൂടാതെ ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ചടങ്ങുകള്‍ നടത്താന്‍ നിര്‍ബന്ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഛത്തിസ്ഗഢും യു.പിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്ന സംസ്ഥാനം മധ്യപ്രദേശാണ്. 14 ആക്രമണങ്ങാള് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹരിയാനയില്‍ നിന്ന് പത്തും രാജസ്ഥാന്‍ കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് എട്ടു വീതവും ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Be the first to comment