ഇസ് ലാമിക അറിവുകളുടെയും ജീവിതങ്ങളുടെയും മഹിതമായ സാന്നിധ്യം കൊണ്ട് സ്രേഷ്ടമായ കേരള മുസ്ലിങ്ങളുടെ മതപരമായ തീരുമാനങ്ങളുടെ അവസാന വാക്ക് സമസ്ത എന്ന പണ്ഡിത പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷ പദവി വഹിച്ചിരുന്ന പണ്ഡിതവര്യര്‍ കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ ഉഖ്റവിയ്യായ ഉലമാഇന്‍റെ ലക്ഷണമൊത്ത പണ്ഡിതനായിരുന്നു.38 ാം വയസ്സില്‍ 1970 ല്‍ സമസ്ത മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അദ്ധേഹത്തിന്‍റെ ഇല്‍മും വറഉം തഖ്വയും കാരണമായിട്ടുണ്ട്.
സമസ്തയുടെ അമരസ്ഥാനം എട്ടു വര്‍ഷക്കാലമായി(2004-2012) അനുഗ്രഹീതമായി നിര്‍വഹിക്കുന്ന കാളമ്പാടി മുഹമ്മദാ മുസ് ലിയാരുടെ വീട്, കാളമ്പാടി റോഡില്‍ നിന്നു നടപ്പാതയിലൂടെ അല്‍പം പോയാല്‍ കാണുന്ന ഒരു കവുങ്ങിന്‍തോട്ടത്തിലാണ്. സിമന്‍റിടാത്ത മേല്‍ക്കൂരയുടെ ചുമര് കവുങ്ങുകള്‍ക്കിടയിലൂടെ തെളിഞ്ഞു കാണാം. കോലായില്‍ ഒരു ചാരുകസേര,. പഴമയുടെ അര്‍ത്ഥങ്ങളൊന്നും ചോര്‍ന്നിട്ടില്ല ആ വീട്ടിലും പരിസരത്തും. അതിനെക്കാള്‍ പഴമയും പാരമ്പര്യവും എന്നു മാത്രമല്ല ലാളിത്യവും എളിമയും സൂക്ഷ്മതയും എല്ലാം ചേര്‍ന്നതാണ് ആപണ്ഡിത ശ്രേഷ്ടര്‍.
പത്രാസ് കാണിച്ചാലേ നേതാവാകൂ എന്നൊരു മിഥ്യാ ധാരണ പരന്ന ഇക്കാലത്ത് കാളമ്പാടി മുഹമ്മദ് മുസ് ലിയാര്‍ ഒരു തിരുത്താണ്. മഹാനവര്‍കള്‍ക്ക് അതൊന്നുമറിഞ്ഞുകൂടായിരുന്നു.
എത്ര വലിയ പദവികള്‍ക്കിടയിലും കൂടുതല്‍ കുനിഞ്ഞിരുന്നേ ആ പണ്ഡിതനെ ആര്‍ക്കും കാണാനാകൂ. വിനയവും ലാളിത്യവുമായിരുന്നു ആത്മജ്ഞാനികളുടെ തെളിഞ്ഞ അടയാളം. ചോദിക്കുന്നതിന് വേഗം മറുപടി കിട്ടിക്കൊള്ളണമെന്നില്ല.ചോദ്യത്തിന്‍റെ അരികുകളെല്ലാം ഉറപ്പു വരുത്തിയതിനു ശേഷം മറുപടി കുറഞ്ഞ വാക്കുകളോടെ നാട്ടുഭാഷയില്‍.
മത വൈജ്ഞാനിക പ്രചരണ രംഗത്തും സമസ്തയുടെ പ്രവര്‍ത്തന വഴികളിലും ഏറെക്കാലത്തെ അനുഭവങ്ങളുടെയും ഓര്‍മകളുടെയുംനിറവുള്ള കാളമ്പാടി ഉസ്താദ് സമസ്തയുടെ ജീവിച്ചിരിക്കുന്ന മുശാവറ അംഗങ്ങളില്‍ ഏറ്റവും പഴക്കമുള്ളയാളായിരുന്നു. 1970 ല്‍മെയ് രണ്‍ിന് പട്ടിക്കാട് ജാമിഅയില്‍ കെ.കെ അബൂബക്കര്‍ ഹസ്റത്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ചാണ് കാളമ്പാടി ഉസ്താദിനെ മുശാവറ അംഗമായി തെരഞ്ഞെടുക്കുന്നത് .
റഈസുല്‍ മുഖിഖീന്‍ കണ്ണിയ്യത്ത് ഉസ്താദായിരുന്നു സമസ്തയുടെ അക്കാലത്തെ പ്രസിഡന്‍റ്. സമസ്തയുടെ മഹിതമായ സന്ദേശം നാടുകളില്‍ എത്തിക്കാനും മദ്റസകള്‍ സ്താപിക്കാനും ഏറെ സഞ്ചരിക്കുകയും ത്യാഗം സഹിക്കുകയും ചെയ്ത കാളമ്പാടി ഉസ്താദ് ഒരു കാലത്തും പദവികളോ അലങ്കാരങ്ങളോ ആഗ്രഹിച്ചിരുന്നില്ല. സ്വന്തം പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ചു പറയാനും തയ്യാറായിരുന്നില്ല. അരീക്കോട്,മൈത്ര,മുണ്‍ക്കുളം, മുണ്‍ംപറമ്പ്, നെല്ലിക്കുത്ത്, കിടങ്ങയം എന്നിവിടങ്ങളില്‍ മുദര്‍രിസായിരുന്ന കാലത്ത് അരീക്കോടിന്‍റെ ഉള്‍നാടുകളില്‍ മദ്റസകള്‍ സ്ഥാപിക്കാന്‍ അദ്ധേഹം നടത്തിയ ത്യാഗവഴികളെ കുറിച്ച് ആനക്കര സി കുഞ്ഞഹ്മദ് മുസ്ലിയാര്‍ പറയാറുണ്‍്.
അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ആശയം ജീവിതത്തിന്‍റെ വിജയവഴിയാണെന്നു ജനതയെ ഓര്‍മിപ്പിക്കാനും പഠിപ്പിക്കുവാനും മഹാനവര്‍കള്‍ നടത്തിയ നിസ്വാര്‍ത്ഥമായ ശ്രമങ്ങള്‍ ഈ പ്രസ്ഥാനത്തിന്‍റെ ചരിത്രസാന്നിധ്യമാണ്. അല്ലാഹുവിന്‍റെ തൃപ്തിയില്‍ മാത്രം പ്രതീക്ഷയും ആഗ്രഹങ്ങളും സമര്‍പ്പിച്ചുള്ള ജീവിതമായിരുന്നു അദ്ധേഹത്തിന്‍റേത്.
പ്രസിഡന്‍റിന്‍റെ ഒഴിവിലേക്ക് ആരെ നിശ്ചയിക്കുമെന്നതിന് ഉമറലി തങ്ങളടക്കമുള്ള സാദാത്തുക്കള്‍ക്കും പണ്ഡിതന്‍മാര്‍ക്കും നിര്‍ദേശിക്കാനുണ്‍ായിരുന്നത് ഈ മഹാനെയായിരുന്നു. ഇത് സര്‍വരാലും അംഗീകരിക്കപ്പെട്ടു. സമുദായത്തിന്‍റെ പഴയകാല ആലിമീങ്ങളുടെ എല്ലാ വിശേഷണങ്ങളും ചേര്‍ന്ന വ്യക്തിത്വമാമെന്ന കാര്യത്തില്‍ ആര്‍കക്ും അഭിപ്രായ വിത്യാസമുണ്‍ായിരുന്നില്ല. ഭൗതിക ഭ്രമത്തിന്‍റെ കൈയേറ്റങ്ങള്‍ക്കിടയിലും പക്വതയും ആര്‍ജവവും നഷ്ടപ്പെടാത്ത കാളമ്പാടി ഉസ്താദ് വര്‍ത്തമാന സമുദായത്തിന്‍റെ അനുഗ്രഹമായിരുന്നു.
പ്രായവും ക്ഷീണവും ശരീരത്തില്‍ തെളിയുന്നുണ്‍െങ്കിലും അനിവാര്യമായ പരിപാടികള്‍ക്കൊക്കെ അദ്ധേഹം പോകും. എളിമയാര്‍ന്ന ഇത്തരം പണ്ഡിത സാന്നിധ്യം ഈ ലോകത്ത് ഇനിയും ഉണ്‍ാകണേ എന്നത് ഓരോരുത്തരുടെയും പ്രാര്‍ത്ഥനയാണ്.
പ്രശ്നങ്ങളിലപം ചര്‍ച്ചകളിലും മുശാവറ നടത്തുന്നതിലും പക്വമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും മഹാന്‍ കാണിച്ച രീതികള്‍ മഹിതമായിരുന്നു. യോഗങ്ങള്‍ നിയന്ത്രിക്കുന്നതും സമ്മേളനങ്ങള്‍ കൈകാര്യം ചെയ്യുന്നതും നേതാക്കളെയും പ്രവര്‍ത്തകരെയും തര്‍ബിയത്ത് ചെയ്യുന്നതിലും മഹന്‍ കാണിച്ച രീതികള്‍ മഹത്തരം തന്നെ.ആലിമിന്‍റെ മരണം ലോകത്തിന്‍റെ തന്നെ മരണമാണെന്ന സത്യം നമുക്ക് ആശങ്ക.ാണ് പകരുന്നത്. ഉലമാക്കളുടെ അര്‍വാഹുകള്‍ പിടിക്കല്‍ കൊണ്‍ാണ് ഇല്‍മ് ഉയര്‍ത്തപ്പെടുകയെന്ന തിരിച്ചറിവും നമുക്ക് ഉല്‍കണ്ഠയാണുണ്‍ാക്കുന്നത്. ഒരു ആസുസ്സ് മുഴുവന്‍ പഠിക്കാനും പഠപ്പിക്കാനും നീക്കിവെച്ചു മഹാന്‍. ഒരു സമയവും നഷ്ടപ്പെടുത്താതെ ഉപയോഗപ്പെടുത്തിയ ഭാഗ്യവാന്‍. ഇതൊക്കെയാണ് കാളമ്പാടി ഉസ്താദിന് ചരിത്രം ചാര്‍ത്തുന്ന സ്ഥാനമാനങ്ങള്‍. അല്ലാഹു നമ്മെയും അവരോടെപ്പം സ്വര്‍ഗത്തി്ല്‍ ഒരുമിച്ച് കൂടാന്‍ ഭാഗ്യം നല്‍കട്ടെ ആമീന്‍.
Be the first to comment