തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പിൽ ഒന്നാം സെമെസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്‌സ് കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലൈ ഒൻപതിന് സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ സഹിതം ഗണിതശാസ്ത്ര പഠന വകുപ്പിൽ ഹാജരാകണം.
റാങ്ക് ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ admission.uoc.ac.in. ഫോൺ: 0494 2407428, 8547668852. പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ എം.എ പൊളിറ്റിക്കൽ സയൻസ് 2024 വർഷത്തേക്കുള്ള പ്രവേശനം ജൂലൈ 10-ന് രാവിലെ 10.30ന് പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ വെച്ച് നടത്തും.
കാലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് ഷുവർ ലിസ്റ്റിൽ ഉൾപെട്ടവരുടെ പ്രവേശനം എട്ടിന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 8848620035.
എം.ജി ഓണേഴ്‌സ് ബിരുദ പ്രവേശനം: ഒന്നാം പ്രത്യേക അലോട്ട്‌മെന്റ്
മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിൻറെ ഒന്നാം പ്രത്യേക അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് ലഭിച്ചവർ ജൂലൈ എട്ടിനു വൈകുന്നേരം നാലിനു മുൻപ് കോളജുകളിൽ സ്ഥിര പ്രവേശനം നേടണം. മുൻ അലോട്ട്‌മെന്റുകളിൽ താൽകാലിക പ്രവേശനത്തിൽ തുടരുന്ന പട്ടികവിഭാഗക്കാരും ഈ സമയപരിധിക്കു മുൻപ് കോളജുകളിൽ സ്ഥിരപ്രവേശനം എടുക്കണം. പ്രവേശനം എടുക്കുന്നവർ തെളിവായി കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.
മുൻ അലോട്ട്‌മെന്റുകളിൽ ഉൾപ്പെടാത്തവരും അലോട്ട്‌മെൻറ് ലഭിച്ചശേഷം പ്രവേശനം എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉൾപ്പെടെയുള്ളവർക്ക് ജൂലൈ ഒൻപത്, പത്ത് തീയതികളിൽ എസ്.സി എസ്.ടി രണ്ടാം സ്‌പെഷൽ അലോട്ട്‌മെൻറിനുള്ള രജിസ്‌ട്രേഷനൊപ്പം പുതിയതായി ഓപ്ഷൻ നൽകുകയും രജിസ്‌ട്രേഷൻ നടത്തുകയും ചെയ്യാം.
Be the first to comment