കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ചാവേര്‍ സ്‌ഫോടനം. പൊലിസുകാരന്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് നജീബ് ഡാനിഷ് പറഞ്ഞു.
ശീഈ പള്ളിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. ശീഈ ഹസാര വിഭാഗത്തിന്റെ നേതാവ് അബ്ദുല്‍ അലി മാസരിയുടെ ചരമ വാര്‍ഷിക സംഗമത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞു. എന്നാല്‍ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മരിച്ചവരുടെ ഉയരാന്‍ സാധ്യതയുണ്ട്. 13 പേര്‍ കൊല്ലപ്പെട്ടുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പൊലിസ് മേധാവി ഷാ സിര്‍ അസാറ പറഞ്ഞു. താലിബാനുമായി ചര്‍ച്ചക്ക് പ്രസിഡന്റ് അഷ്‌റഫ് ഗനി സന്നദ്ധത അറിയിച്ച് രണ്ട് ആഴ്ചക്കുള്ളിലാണ് രാജ്യത്ത് വീണ്ടും ആക്രമണമുണ്ടാവുന്നത്.
പള്ളികള്‍ കേന്ദ്രീകരിച്ച് മുന്‍പും കാബൂളില്‍ സ്‌ഫോടനമുണ്ടായിട്ടുണ്ട്. രണ്ടു മാസം മുന്‍പുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Be the first to comment