ലണ്ടന്‍: ഇന്ത്യയിലെ കര്‍ഷകരുടെ സുരക്ഷ, പത്ര സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംവാദം നടന്നതിനെതിരെ പൊട്ടിത്തെറിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. ഏകപക്ഷീയമായ സംവാദമാണ് നടന്നതെന്നാണ് ഹൈക്കമ്മിഷന്റെ വിമര്‍ശനം.
സംതുലിതമായ സംവാദത്തിനു പകരം തെളിവുകളോ യാഥാര്‍ഥ്യമോ ഇല്ലാതെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിനെതിരെ തെറ്റായ നിഗമനങ്ങള്‍ നടത്തിയതില്‍ അതിയായി ഖേദിക്കുന്നു’- ഹൈക്കമ്മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബ്രിട്ടീഷ് മാധ്യമങ്ങള്‍ അടക്കം വിദേശമാധ്യമങ്ങള്‍ ഇന്ത്യയിലുണ്ടെന്നും ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യമില്ലെന്ന ചോദ്യം ഉയര്‍ന്നിട്ടില്ലെന്നും ഹൈക്കമ്മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ 90 മിനിറ്റ് നീണ്ടുനിന്ന സംവാദം നടന്നത്. കര്‍ഷക പ്രതിഷേധക്കാര്‍ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയില്‍ ലേബര്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റ്സ്, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.
ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ നേരിട്ട് കാണുമ്പോള്‍ ഈ ആശങ്ക ഉന്നയിക്കുമെന്നും യു.കെ സര്‍ക്കാര്‍ പ്രതികരിച്ചു.
മെയ്ഡെന്‍ഹെഡ് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ഇന്ത്യന്‍ വംശജനായ ഗുര്‍ച്ച് സിങ് നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് സംവാദം നടന്നത്. ഒരു ലക്ഷത്തില്‍ അധികം യു.കെ നിവാസികളുടെ ഒപ്പുകള്‍ ചേര്‍ത്താണ് ഹരജി ലഭിച്ചത്.
Be the first to comment