
മതജ്ഞാനങ്ങളെ കാത്തുവക്കാന്‍ ഒരു അനിവാര്യ മാധ്യമമെന്ന നിലയില്‍ രചന (തസ്വ്നീഫ്) കടന്നു വന്ന ഹിജ്റ രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ തന്നെ കര്‍മശാസ്ത്രത്തിന്‍റെയും കര്‍മശാസ്ത്ര രചനയുടെയും തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്. ഇടതടവില്ലാത്ത ആശയ സംവാദത്തിലൂടെയും ക്രമാനുഗതമായ രചനാ നൈരന്തരായത്തിലൂടെയും വികാസം പ്രാപിച്ച ഒരു ജ്ഞാന ശാഖയാണ് ഇസ്ലാമിക കര്‍മശാസ്ത്രം. ഇസ്ലാമിക ജ്ഞാന ഗ്രന്ഥങ്ങള്‍ പൊതുവുലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശേഷിച്ചും മുന്നോട്ടു വെക്കുന്ന രചനാപരമായ മികവുകളെയും സാങ്കേതികങ്ങളെയും പറ്റിയുള്ള അന്വേഷണങ്ങള്‍ നമ്മുടെ മത ചര്‍ച്ചകളില്‍ പോലും കാര്യമായി പരിഗണിക്കപ്പെടുന്നില്ലെന്ന് തോന്നുന്നു. അത്തരം മികവുകളുടെയും സാങ്കേതികങ്ങളുടെയും ചില അരികുകെളെ സ്പര്‍ശിച്ചു നോക്കുകയാണ് ഈ പുസ്തകം.
ബഹ്ജത്ത് പബ്ലിഷിംഗ് ബ്യൂറോ
റഹ്മാനിയ്യ കടമേരി
Be the first to comment