പനാജി: കര്‍ണാടകയില്‍ കൂടുതല്‍ ഭൂരിപക്ഷമുള്ള കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തങ്ങള്‍ക്കും ബാധകമെന്ന് ഗോവയില്‍ കോണ്‍ഗ്രസ്. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് നാളെ ഗവര്‍ണറെ കാണും.
ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ചെല്ല കുമാറിന്റെ നേതൃത്വത്തില്‍ 16 എം.എല്‍.എമാര്‍ അടങ്ങുന്ന സംഘമാണ് നാളെ ഗവര്‍ണറെ കാണുന്നത്.
തങ്ങളാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും സര്‍ക്കാറുണ്ടാക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും കോണ്‍ഗ്രസ് ഗവര്‍ണറോട് ആവശ്യപ്പെടും. ആവശ്യമെങ്കില്‍ ഗവര്‍ണറുടെ വസതിക്കുമുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്താനും കോണ്‍ഗ്രസിനു പദ്ധതിയുണ്ട്.
ഗോവയില്‍ കോണ്‍ഗ്രസാണ് എറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ബി.ജെ.പിയെയായിരുന്നു.
ചെറുകക്ഷികളുടെ പിന്തുണയോടെയാണ് ബി.ജെ.പി സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുന്നത്. 40 അംഗ ഗോവ നിയമസഭയില്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 17 സീറ്റുകളാണ് കോണ്‍ഗ്രസിനു ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയ്ക്ക് 13 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ പ്രാദേശിക പാര്‍ട്ടികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ സുരക്ഷാ മഞ്ച് എന്നീ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിച്ചാണ് ബിജെപി അധികാരത്തില്‍ എത്തിയത്.
”ഭൂരിപക്ഷം തെളിയിക്കാം, അവസരം തരൂ”- തേജസ്വി യാദവ്
ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായി പ്രതിപക്ഷത്തിരിക്കുന്ന ആര്‍.ജെ.ഡിയും രംഗത്തെത്തി. ഇക്കാര്യമുന്നയിച്ച് എം.എല്‍.എമാര്‍ക്കൊപ്പം ഗവര്‍ണറെ കാണുമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് അറിയിച്ചു.
243 അംഗ ബിഹാര്‍ നിയമസഭയില്‍ 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ നേടി ആര്‍.ജെ.ഡിയാണ് വലിയ ഒറ്റകക്ഷി. തെരഞ്ഞെടുപ്പ് കാലത്ത് ആര്‍.ജെ.ഡിയുമായി സഖ്യത്തിലുണ്ടായിരുന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യു (71) ആദ്യം സര്‍ക്കാരുണ്ടാക്കിയെങ്കിലും രാജിവച്ചു. 53 സീറ്റുകള്‍ മാത്രമുള്ള ബി.ജെ.പിയാണ് പിന്നീട് ജെ.ഡി.യുവുമായി സഖ്യമുണ്ടാക്കിയത്.
ഇതുപോലെ സര്‍ക്കാരുണ്ടാക്കിയ മണിപ്പൂരിലും മേഘാലയയിലും കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Be the first to comment