ന്യൂഡല്‍ഹി: ജമ്മു കശ്മിരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി.
വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി നടപടി. കേസില്‍ സി.ബി.ഐ അന്വേഷണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി.
പ്രതികളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും കളങ്കിതനായ ഒരു ഉദ്യോഗസ്ഥന്‍ ഈ കേസ് അന്വഷിച്ച സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, സംസ്ഥാന പൊലിസ് കാര്യങ്ങള്‍ സത്യസന്ധമായി ചെയ്യുന്നുണ്ടെന്ന് അറിയുന്നതിനാലാണ് പ്രതികള്‍ സി.ബി.ഐ അേന്വഷണം ആവശ്യപ്പെടുന്നതെന്നാണ് ഇന്ദിരാ ജയ്‌സിങ് വ്യക്തമാക്കിയത്.
കുടുംബത്തിനും അഭിഭാഷകയ്ക്കും നേരെ ഭീഷണിയുണ്ടെന്ന പരാതിയുന്നയിച്ചുകൊണ്ടായിരുന്നു കേസ് ചണ്ഡിഗഡിലേക്കുമാറ്റണമെന്നാവശ്യപ്പെട്ട് പിതാവ് ഹരജി നല്‍കിയത്.
Be the first to comment