ചിയാങ് റായ്: കാത്തിരിപ്പും പ്രാര്‍ഥനകളും രക്ഷൗദൗത്യവും വെറുതെയായില്ല. തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും പരിശീലകനെയും രക്ഷിച്ച് പുറത്തെത്തിച്ചു.
ശരീരത്തിലുള്ള അണുബാധ പൂര്‍ണമായും നീക്കിയ ശേഷമേ നേരത്തെ ആശുപത്രിയിലെത്തിയ കുട്ടികളെ കാണാന്‍ ഇവരുടെ കുടുംബങ്ങളെ അനുവദിക്കുകയുള്ളൂ.
കുട്ടികളോടൊപ്പമുണ്ടായിരുന്ന ഡോക്ടറും മൂന്ന് നേവി ഡൈവര്‍മാരും പുറത്തിറങ്ങിയിട്ടുണ്ട്. ഗുഹാമുഖത്തു നിന്ന് മൂന്ന് ആംബുലന്‍സുകളിലായി ഇവരെയെല്ലാം ചിയാങ് റായിലെ ആശുപത്രിയില്‍ എത്തിച്ചു.
വായിക്കാം, തായ് രക്ഷാപ്രവര്‍ത്തനം. ചിത്രങ്ങളിലൂടെ…
രക്ഷാപ്രവര്‍ത്തനം മൂന്നു ഘട്ടങ്ങളിലൂടെ
മൂന്നു ഘട്ടങ്ങളിലായാണ് കുട്ടികളെ രക്ഷിക്കാന്‍ പദ്ധതിയൊരുക്കിയത്. ഓരോ പ്രാവശ്യവും നാലു വീതവും അവസാനം കോച്ചിനെയും പുറത്തുകൊണ്ടുവന്നു. ഒരു കുട്ടിയുടെ മുന്‍പിലും പിറകിലുമായി ഓക്‌സിജന്‍ ടാങ്ക് അടക്കം രണ്ട് ഡൈവര്‍മാര്‍ സഞ്ചരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ജൂലൈ എട്ട്, ഡി ഡേ
സര്‍വ്വ സന്നദ്ധമായി ജൂലൈ എട്ടിനാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. 90 വിദഗ്ധ ഡൈവര്‍മാര്‍. അവര്‍ക്കു വേണ്ട ഉപകരണങ്ങളും പുറത്ത് ആംബുലന്‍സുകളും ഫീല്‍ഡ് ആശുപത്രിയും ഹെലികോപ്റ്ററുകളും. ആദ്യഘട്ടത്തില്‍ നാലു കുട്ടികളെ പുറത്തുകൊണ്ട് രണ്ടാംഘട്ടത്തിനു വേണ്ടി 10 മണിക്കൂര്‍ ഒരുക്കം വേണ്ടിവന്നു. അങ്ങനെ മൂന്നു ദിവസങ്ങളിലായാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.
Be the first to comment