ജയ്പൂര്‍: സ്വാതന്ത്ര്യത്തിന്റെ 76ാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യയില്‍ നിന്നിതാ പുരോഗമനം വിളിച്ചോതുന്ന ഒരു വാര്‍ത്ത. തന്റെ പാത്രത്തിലെ വെള്ളം കുടിച്ചതിന് അധ്യാപകന് ഒമ്പതു വയസ്സുകാരനായ ദലിത് വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്നു. ജൂലൈ 20ന് രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ സായ്ല ഗ്രാമത്തിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. ഇന്നലെയാണ് (ആഗസ്റ്റ് 13 ശനി) കുട്ടി മരണത്തിന് കീഴടങ്ങിയത്. അധ്യാപകനെ കൊലക്കുറ്റത്തിന് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ടീച്ചര്‍ക്കു വേണ്ടി വെള്ളം വെച്ചിരുന്ന പാത്രത്തില്‍ നിന്ന് വിദ്യാര്‍ത്ഥി വെള്ളമെടുത്ത് കുടിക്കുകയായിരുന്നു. ഇത് കണ്ട അധ്യാപകന് കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ചു. കണ്ണിനും ചെവിക്കും പരുക്കേറ്റ കുട്ടിയെ അഹമദാബാദിലെ ആശുപത്രയില്‍ ചികിത്സക്കായി കൊണ്ടുപോയിരുന്നു. ചികിത്സക്കിടെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയും ചെയ്തു.
Be the first to comment