
ന്യൂഡല്‍ഹി: ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലും റെയല്‍വേ സ്റ്റേഷനുകളും പരിശോധന കടുപ്പിക്കുന്നു. അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കായി പുതിയ ചട്ടങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ഫലം വരാതെ വിമാനത്താവളം വിടാന്‍ അനുവദിക്കില്ല. ദക്ഷിണാഫ്രിക്കയില്‍ നവംബര്‍ 9ന് ശേഖരിച്ച സാമ്പിള്‍ നവംബര്‍ 24 ന് ഒമിക്രോണാണെന്ന് തിരിച്ചറിഞ്ഞതോടെ കേന്ദ്രവും സംസ്ഥാനവും വിമാനത്താവളങ്ങളില്‍ പാലിക്കേണ്ട പ്രോട്ടോകോളുകള്‍ സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇതിന്റെ മാര്‍ഗരേഖ നാളെ മുതലാണ് പ്രാബല്യത്തില്‍ വരിക. കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഹൈ റിസ്‌ക് രാജ്യത്തു നിന്നും വരുന്നവരെ നിരീക്ഷിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇനിയും തയ്യാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന യു.കെ, സിംഗപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വ്വിസുകളുണ്ട്. എന്നാല്‍, വരുന്ന യാത്രക്കാരെ എവിടെ ക്വാറന്റയിനില്‍ താമസിപ്പിക്കും എന്നതില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.
Be the first to comment