ബംഗളൂരു: എസ്.കെ.എസ്.എസ്.എഫ് നാഷണൽ കമ്മിറ്റി ബംഗളൂരുവിലെ ഫാൽക്കൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ റെസിഡൻഷ്യൽ സിവിൽ സർവീസ് കോച്ചിങ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 30 ന് ഞായർ 10 മണി മുതൽ 1 മണി വരെയാണ് പ്രവേശന പരീക്ഷ നടക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പതിനഞ്ച് പരീക്ഷാ കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ. തെരഞ്ഞെടുക്കപ്പെടുന്ന ബിരുദദാരികളായ 25 വിദ്യാർഥികൾക്കാണ് പ്രവേശനം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ബാംഗ്ലൂരിലെ ഫാൽക്കൺ അക്കാദമിയിൽ യോഗ്യരായ മെൻ്റർമാരുടെ സഹായത്തോടെ പരീശീലനം നൽകും. ഭക്ഷണവും താമസവും പൂർണ്ണമായും സൗജന്യമായിരിക്കും. സ്വയം പഠനത്തിനായി 24/7 ലൈബ്രറി സൗകര്യം, ആഡ് ഓൺ സെഷനുകൾ, നിരന്തര ടെസ്റ്റ് സീരീസുകളും ഉണ്ടായിരിക്കും. അധിക യോഗ്യതയുള്ളവർക്ക് ആകർഷകമായ സ്റ്റൈപ്പൻഡും നൽകപ്പെടും.
Be the first to comment