തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പി.ആര്‍.ഡി ചേംബറില്‍ ഫലപ്രഖ്യാപനം നടത്തും. എസ്.എസ്.എല്‍.സിക്കൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മിഷണറുമായ കെ.വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗമാണ് ഫലപ്രഖ്യാപനം നടത്താന്‍ തീരുമാനം എടുത്തത്. ഇത്തവണ മോഡറേഷന്‍ ഉണ്ടാവില്ല.
ഫലപ്രഖ്യാപനത്തിന് ശേഷം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലും tthp:keralapareekshabh½n.in, tthp:esustl.kerala.nic.in, keralaresustl.nic.in, www.kerala.gov.in, www.prd.kerala.gov.in, tthp:esustl.stichool.gov.in വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. ടി.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (എച്ച്.ഐ), എ.എച്ച്.എസ്.എല്‍.സി ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (keralapareekshabh½n.in) മാത്രമേ ലഭ്യമാകൂ.
മാര്‍ച്ച് നാല് മുതല്‍ 24 വരെ 2935 കേന്ദ്രങ്ങളിലായി 4,41,103 വിദ്യാര്‍ഥികളാണ് എസ.്എസ്.എല്‍.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്‍പത് സെന്ററുകളിലായി 550 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിരുന്നു. ലക്ഷദ്വീപില്‍ ഒന്‍പത് സെന്ററുകളില്‍ 789 വിദ്യാര്‍ഥികളും പരീക്ഷ എഴുതി. കഴിഞ്ഞ വര്‍ഷം 4,50,000 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 95.98 ശതമാനമായിരുന്നു വിജയം. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പത്തിനകം പ്രഖ്യാപിച്ചേക്കും. അഞ്ചിന് ചേരുന്ന പരീക്ഷാ ബോര്‍ഡ് അവലോകനയോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
Be the first to comment