തിരുവനന്തപുരം: കേരള സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ 2018 -19 അധ്യയന വര്‍ഷം നടക്കേണ്ട എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ചു. 2019 മാര്‍ച്ച് ആറിനായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ നിപ്പ വൈറസും മഴയും കാരണം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടത് കാരണം മാര്‍ച്ച് 13ലേക്ക് പരീക്ഷ മാറ്റുകയായിരുന്നു.
പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റണമെന്ന് സ്‌കൂള്‍ ക്യുഐപി (ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം) മോണിട്ടറിങ് കമ്മിറ്റി മുമ്പില്‍ നിര്‍ദ്ദേശം വെച്ചങ്കിലും ഇത് അംഗീകരിച്ചില്ല.മാര്‍ച്ച് 13 തുടങ്ങുന്ന പരീക്ഷ മാര്‍ച്ച് 27 നാണ് അവസാനിക്കുക.
മഴക്കെടുതി മൂലം പല പ്രദേശങ്ങളിലും ആഴ്ചകളോളം സ്‌കൂളുകള്‍ അടച്ചിട്ടിരുന്നു. ഇതോടെയാണ് മാര്‍ച്ചില്‍ നടത്താനിരുന്ന പരീക്ഷ ഏപ്രിലിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചന ഉയര്‍ന്നത്.
നേരത്തെ മാര്‍ച്ച് ആറു മുതല്‍ 25 വരെയായിരുന്നു എസ്.എസ്.എല്‍.സി പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇത് 13 ലേക്ക് മാറ്റിയതോടെ ഫലപ്രഖ്യാപനവും വൈകും.
Be the first to comment