കൊച്ചി: ഒരു വ്യവസ്ഥയുമില്ല. വ്യവസ്ഥ ഉണ്ടായിട്ടും കാര്യവുമില്ല. അവര്‍ വില കൂട്ടികൊണ്ടേയിരിക്കും. കുത്തനെതന്നെ. ഇന്ധനക്കൊള്ളക്കാരുടെ കാര്യമാണ് പറയുന്നത്. ദിവസവും കൂട്ടുന്നു വില. അപ്പോഴും അതു ചോദ്യം ചെയ്യാന്‍ ഒരാളുമില്ല. ഭരണാധികാരികള്‍ക്കും താത്പര്യമില്ല ചോദ്യം ചെയ്യാനോ നടപടി സ്വീകരിക്കാനോ. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാളെ വീണ്ടും കൂട്ടും വില.
ഒരാഴ്ച കൊണ്ട് പെട്രോളിന് വര്‍ധിപ്പിച്ചത് ആറ് രൂപയും 97പൈസയാണ്. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂടുക.
ഡീസല്‍ വില 100 രൂപ കഴിഞ്ഞ ദിവസം കേരളത്തില്‍ കടന്നിരുന്നു. തിരുവനന്തപുരത്ത് ഇന്ന് ഡീസല്‍ വില 100.14ലേക്ക് എത്തി. നിലവില്‍ 111 രൂപ 45 പൈസയാണ് കോഴിക്കോട് പെട്രോള്‍ ലിറ്ററിന് വില. ഡീസലിന് 98രൂപ 45 പൈസയും. കൊച്ചിയില്‍ പെട്രോളിന് 111 രൂപ 31 പൈസയും ഡീസലിന് 98 രൂപ 32 പൈസയുമാണ് വില.
11 ദിവസത്തിന് ഇടയില്‍ പെട്രോളിന് 6.95 രൂപയാണ് കൂടിയത്. ഇത്രയും ദിവസത്തില്‍ ഡീസലിന് കൂടിയത് 6.74 രൂപയാണ്.
Be the first to comment