ലഖ്‌നൗ: ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും കാറ്റും മഴയും ശക്തമാവുന്നു. കാറ്റിലും മഴയിലും 70പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ശക്തമായ കാറ്റിലും മഴയിലും 45 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആഗ്രയില്‍ 36 മരണവും ബിജ്‌നോറില്‍ മൂന്നും ഷഹാരന്‍പൂരില്‍ രണ്ടും ബറേലി, മൊറാദാബാദ്, ചിത്രകൂട്, റാംപൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടു കൂടിയാണ് കാറ്റ് വീശിയത്. ശക്തി കുറഞ്ഞാണ് കാറ്റ് വീശാന്‍ തുടങ്ങിയതെങ്കിലും പിന്നീട് ശക്തി പ്രാപിക്കുകയായിരുന്നു.
പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജസ്ഥാനില്‍ ശക്തമായ പൊടിക്കാറ്റിനെത്തുടര്‍ന്നു മരിച്ചവരുടെ എണ്ണം 27 ആയി. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു.
ബിക്കാനീര്‍, നാഗോര്‍, ജോധ്പൂര്‍, ആള്‍വാര്‍ എന്നീ മേഖലകളിലാണു കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വസുന്ധര രാജെ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
Be the first to comment