റിയാദ്: ഉംറ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നതിന് പകരം ഓണ്‍ലൈന്‍ പ്രിന്റ് മാത്രം ലഭ്യമാകുന്ന സംവിധാനം ഇന്ന് മുതല്‍ നിലവില്‍. ഇത് മൂലം ഉംറ വിസ, ഹജ്ജ് വിസ പോലെ പ്രിന്റ് മാത്രമാണ് ലഭിക്കുക. ഇതോടെ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കാന്‍ കാത്ത് നില്‍ക്കേണ്ട ആവശ്യം ഉണ്ടാകുകയില്ല. മുംബൈ കോണ്‍സുലേറ്റ് അധികൃതര്‍ ഇക്കാര്യമറിയിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നോട്ടീസ് കൈമാറിയിട്ടുണ്ട്.
വിസ സ്റ്റാമ്പിങ് രംഗത്തെ ഈ പരിഷ്‌കരണം കോണ്‍സല്‍ ഓഫിസിലെ തിരക്ക് കുറയാന്‍ കാരണമാകുകയും അതിന്റെ ഫലമായി തന്നെ പെട്ടെന്ന് വിസ ലഭിക്കാന്‍ കാരണമാകുകയും ചെയ്യുമെന്നാണ് കരുതുന്നത്. നിര്‍ദ്ദിഷ്ട പണമടച്ച ശേഷം വിസ പാസ്‌പോര്‍ട്ടില്‍ വിസ അടിക്കാന്‍ കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. തുകയടച്ച ശേഷം പാസ്‌പോര്‍ട്ട് കോണ്‍സല്‍ ഓഫിസില്‍ സമര്‍പ്പിക്കണം. പരിശോധന കഴിഞ്ഞു അപ്പോള്‍ തന്നെ പാസ്‌പോര്‍ട്ട് തിരികെ ലഭിക്കും. പിന്നീട് വിസ ഓണ്‍ലൈന്‍ ആയി പ്രിന്റ് എടുത്ത് സൂക്ഷിക്കുകയാണ് വേണ്ടത്. നേരത്തെ വിവിധ നടപടികള്‍ കഴിഞ്ഞാലും പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ കാലതാമസം നേരിടല്‍ പതിവായിരുന്നു. ഈ പ്രശ്‌നത്തിന് കൂടിയാണ് പുതിയ തീരുമാനത്തോടെ പരിഹാരമാകുന്നത്.
ഹജ്ജ്, ഉംറ വിസകള്‍ സാധാരണ പേപ്പറില്‍ പ്രിന്റ് ചെയ്ത് എടുക്കാവുന്ന വിധത്തില്‍ ഓണ്‍ലൈന്‍ വിസയാണ് ലഭിക്കുക. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മുംബൈ കോണ്‍സുലേറ്റില്‍ നിന്ന് മാത്രമായി ദിനേന ഏഴായിരത്തോളം ഉംറ വിസയാണ് അനുവദിക്കുന്നത്. ഇവയെല്ലാം അപ്രൂവ് ചെയ്ത കഴിഞ്ഞാലും പാസ്‌പോര്‍ട്ടില്‍ വിസ പതിക്കാന്‍ കാലതാമസമെടുക്കല്‍ പതിവായിരുന്നു. ഇതിന് ഒരു പരിഹാരമാകുകയാണ് പുതിയ സംവിധാനത്തിലൂടെ. ഹജ്ജിന് ഈ സംവിധാനം നേരത്തെ നിലവിലുണ്ട്. ഇന്ന് മുതലാണ് ഈ സംവിധാനം നിലവില്‍ വരികയെന്ന് മുംബൈ കോണ്‍സുല്‍ ജനറല്‍ വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച കത്തില്‍ വിശദീകരിക്കുന്നുണ്ട്.
Be the first to comment