ഈ വർഷത്തെ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം പ്രവാചക നഗരിയിൽ; മദീന എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം നൽകി വരവേറ്റ് വിഖായ

ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘത്തെ എയർപോർട്ടിൽ കോൺസ്ൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയുടെ നേതൃത്വത്തിൽ എംബസി ഉദ്യോഗസ്ഥരും ഹജ്ജ് മിഷൻ അധികൃതരും വിഖായ ഉൾപ്പെടെയുള്ള മലയാളി സംഘങ്ങളും സ്വീകരിച്ചു.
രാവിലെ ആറ് മണിയോടെയാണ് ഹാജിമാരുടെ ഹൈദരാബാദിൽ നിന്നുള്ള ആദ്യ വിമാനം മദീനയിലിറങ്ങിയത്. മദീനയിൽ ആദ്യ ഹജ്ജ് സംഘത്തെ എസ്.ഐ. സി മദീന സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിഖായ വളണ്ടിയ ർമാർ സമ്മാനപൊതികളുമായി ഊഷ്മള സ്വീകരണമാണ് നൽകിയത്.
സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ നേതാക്കളായ സുലൈമാൻ ഹാജി, അഷ്റഫ് തില്ലങ്കേരി, അബൂബക്കർ ദാരിമി താമരശ്ശേരി, മദീന സെൻട്രൽ കമ്മറ്റി ഭാരവാഹികളായ അഷ്കർ വേങ്ങര, സലീം മൊറയൂർ, മദീന വിഖായ വിംഗ് ചെയർമാൻ അബ്ദുള്ള ദാരിമി , വർകിംഗ് കൺവീനർ അബ്ദുൽമജീദ് പാവുക്കോണം, വിഖായ വിംഗ് ഭാരവാഹികളായ ഷാനിജ് എടക്കാട്, വാഹിദ് ചെമ്പിലോട്, മുഹമ്മദലി പുകയൂർ, മുഹ്സിൻ മോഹൻ ദാസ്, അഫ്സൽ കൊടക്, അൻവർ പട്ടാമ്പി തുടങ്ങിയവർ സന്നിഹിതരായി. ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് വിഖായ സഊദി നാഷണൽ കമ്മിറ്റിയും മദീന വിഖായ വിംഗും ഈ വർഷം വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*