മുംബൈ: ഇ.വി.എം ഇല്ലെങ്കില്‍ മോദി തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. ‘രാജാവിന്റെ’ ആത്മാവ് ഇ.വി.എമ്മില്‍ ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനനസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. രാജ്യത്തെ പ്രശ്നങ്ങള്‍ ആരും ഉയര്‍ത്തിക്കാട്ടുന്നില്ല.മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്.
ഇത് രാഹുലിന്റെ മാത്രം യാത്രയല്ല. എല്ലാ പ്രതിപക്ഷ നേതാക്കളും യാത്രയില്‍ പങ്കാളിയായി. മണിപ്പൂര്‍ തൊട്ട് മുംബൈ വരെ യാത്ര നടത്തി. വാക്കുകള്‍ കൊണ്ട് താന്‍ കണ്ട കാര്യങ്ങള്‍ വിവരിക്കാന്‍ സാധിക്കില്ല. നമ്മുടെ പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല, ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്രമോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണ്. മണിപുരില്‍ ആ ശക്തി ആഭ്യന്തരയുദ്ധം നടത്തുകയാണ്. മഹാരാഷ്ട്രയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടപ്പോള്‍ അദ്ദേഹം കരഞ്ഞു കൊണ്ട് സോണിയ ഗാന്ധിയോട് പറഞ്ഞത് എനിക്ക് ജയിലില്‍ പോകാന്‍ ധൈര്യമില്ല എന്നാണ്. എല്ലാവരും ഭയപ്പെട്ടാണ് പാര്‍ട്ടികള്‍ വിടുന്നത്. ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്രമോദിയെന്നും രാഹുല്‍ പരിഹസിച്ചു.
പ്രതിപക്ഷനേതാക്കളുടെ സംഗമം കൂടിയായിരുന്നു ഭാരത് ജോഡോ ന്യായ് യാത്ര സമ്മേളന വേദി. പ്രിയങ്ക ഗാന്ധി,എംകെ സ്റ്റാലിന്,മല്ലികാര്‍ജുന്‍ ഖര്‍ഗെ,ശരദ് പവാര്‍, ഫറൂഖ് അബ്ദുള്ള, ഡി.കെ.ശിവകുമാര്‍, രേവന്ത് റെഡ്ഡി, ഉദ്ധവ് താക്കറെ,ചംപയ് സോറന്, മെഹബൂബ മുഫ്തി, സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവരടക്കമുള്ളവര്‍ പങ്കെടുത്തു.
Be the first to comment