ടെല്അവീവ്: ഇസ്രാഈലിലെ ഏറ്റവും വലിയ വിമാനത്താവളമായ ബെന് ഗുരിയോണിലേക്ക് മിസൈല്തൊടുത്ത് യമനി ഹൂതികള്. വിമാനത്താവളത്തിന്റെ പ്രധാന പാസഞ്ചര് ടെര്മിനലിന് സമീപം യെമനില് നിന്നുള്ള മിസൈല് പതിച്ചതായി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. സംഭവത്തില് ആറ് പേര്ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ആക്രമണത്തെ തുടര്ന്ന് വിമാനത്താവളത്തിലെ സര്വീസുകള് നിര്ത്തിവെച്ചു.സംഭവത്തിന്റെ ദൃശ്യങ്ങള് ഇസ്രാഈലി മാധ്യമങ്ങള് പുറത്ത് വിട്ടിട്ടുണ്ട്. മിസൈല് പതിച്ച സ്ഥലത്ത് വലിയ ഗര്ത്തം രൂപപ്പെട്ട ദൃശ്യങ്ങള് പ്രചരിക്കുന്നുണ്ട്. മാത്രമല്ല ആക്രമണത്തില് ജനങ്ങള് പരിഭ്രാന്തരായി ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും വൈറലാണ്
അതേസമയം യെമനില് നിന്നുള്ള മിസൈല് ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള് നികത്തുന്നതിനുള്ള പ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണെന്ന് ഇസ്രാഈല്& സൈന്യം പറഞ്ഞു. ആക്രമണത്തെ തുടര്ന്ന് ടെല് അവീവിലും, മറ്റ് സുപ്രധാന നഗരങ്ങളിലും ജാഗ്രത കര്&ശനമാക്കിയിട്ടുണ്ട്
യെമനില് യുഎസ്- ഇസ്രാഈല് സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങള്ക്ക് ശേഷവും ഹൂതികള്ക്ക് രാജ്യത്തെ പ്രധാന വിമാനത്താവളം ലക്ഷ്യം വെച്ച് നടത്തിയ മിസൈല്& ആക്രമണം സര്ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില് ഇസ്രാഈലിനെതിരെ ഹൂതികള് നടത്തുന്ന നാലാമത്തെ മിസൈല് ആക്രമണമാണിത്.

Be the first to comment