തിരുവനന്തപുരം: ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇസ്രത്ത് ജഹാന് വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ രക്ഷിക്കാന്‍ ബെഹ്റ ശ്രമിച്ചതായാണ് മുല്ലപ്പള്ളി ആരോപിക്കുന്നത്. എന്‍.ഐ.എ മേധാവിയായിരുന്നപ്പോള്‍ ഇരുവരേയും വെള്ളപൂശുന്ന റിപ്പോര്‍ട്ട് ബെഹ്റ നല്‍കിയെന്നും ഫയലുകള്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കെ നേരിട്ടു കണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന് ശേഷമാണ് ബെഹ്റയെ സംസ്ഥാന പൊലിസ് മേധാവിയായി നിശ്ചയിക്കാന്‍ പിണറായി വിജയന് ഉത്തരവിട്ടത്.ഇത് ഇസ്രത് ജഹാന് വ്യാജഏറ്റമുട്ടല്‍ കേസില്‍ നിന്നും മോദിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പ്രത്യുപകാരമാണ്. ഇതിന് പിണറായി വിജയനോട് നിര്‍ദേശിച്ച് മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment