ഗസ്സ:ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സിന്‍വാര്‍.
ഹമാസിന്റെ ഒക്ടോബര് ഏഴിലെ ആക്രമണത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രമാണ് 61കാരനായ സിന്വാറാണ് എന്നാണ് കരുതപ്പെടുന്നത്. ആക്രമണത്തില് 1100 പേര്കൊല്ലപ്പെടുകയും 200ഓളം പേരെ ഹമാസ് തടവിലാക്കുകയും ചെയ്തിരുന്നു.
ഗസ്സയില്ഹമാസിനെ നയിക്കുന്ന അദ്ദേഹം ഒരു സ്വാധീനമുള്ള സ്ഥാനത്തേക്ക് ഉയര്ന്നി രിക്കുന്നു. അദ്ദേഹത്തിന്റെ നേതൃസ്ഥാനത്തേക്കുള്ള വരവ് പ്രസ്ഥാനത്തിന് കൂടുതല് കരുത്ത് പകരും. ഊര്ജ്ജ സ്വലതയോടെ മുന്നോട്ട് പോകും. റാമല്ലയിലുള്ള ഫലസ്തീന് രാഷ്ട്രീയ നിരീക്ഷകന്പ റഞ്ഞു.
ഉപരോധങ്ങള്ക്ക് നടുവിലുള്ള ഗസ്സ മുനനമ്പില്നി ന്നാണ് യഹ്യ സിന്വാ റിനെ തെരഞ്ഞെടുത്തിരിക്കുന്നത്. പോരാളികള്ക്കൊ പ്പം മുന്നി രയിലും തന്റെ മണ്ണിലെ കുഞ്ഞുങ്ങള്ക്കി ടയിലും തകര്ന്ന കെട്ടിടങ്ങള്ക്കി ടിയിലും ഉപരോധങ്ങള്ക്കും ഇസ്റാ ഈല്ന രമേധങ്ങള്ക്കും പട്ടിണിക്കും നടുവില് നാം എപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന നമുക്കിടയില്നി ന്നുള്ള ഒരാള് . ഹമാസ് ഒരു പ്രസ്താവനയില്പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് ലോകത്തെ നടുക്കിയ ഹമാസ് നേതാവ് ഇസ്മാഈല്ഹ നിയ്യയുടെ വധം. തെഹ്റാ നില് വെച്ചാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. ഹ്രസ്വദൂര പ്രൊജക്ടൈലുകള്ഉ പയോഗിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് ഇറാന്റെ വല്യൂഷണറി ഗാര്ഡ് അറിയിച്ചിരുന്നു. ഹനിയ്യ താമസിച്ചിരുന്ന വീടിന് പുറത്തുനിന്നാണ് ആക്രമണം നടത്തിയത്. ഏഴ് കിലോഗ്രാം ഭാരമുള്ള ഈ പ്രൊജക്ടൈല്ഹ നിയ്യ താമസിച്ച വസതിയില് പതിച്ചെന്നും അത് പിന്നീട് ഒരു സ്ഫോ ടനമായി മാറിയെന്നും ഇറാന്സൈ ന്യം വ്യക്തമാക്കി. നേരത്തെ ഇസ്മാഈല് ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്തെ ഉയര്ന്ന പദവിയിലുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം നിരവധി പേരെ ഇറാന്അ റസ്റ്റ് ചെയ്തിരുന്നു. മുതിര്ന്ന സൈനിക ഉദ്യോഗസ്ഥരും തെഹ്റാനിലെ സൈനിക ഗെസ്റ്റ് ഹൗസിലെ ജീവനക്കാരും അറസ്റ്റിലായവരില്ഉ ള്പ്പെ ടും.
ഇസ്റാഈല് ഗസ്സയില്നടത്തിയ നരനായാട്ടില് 40,000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്& ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഗസ്സയില് 23 ലക്ഷം വരുന്ന ജനസംഖ്യ കൊടിയ ദുരിതമാണ് ഇപ്പോള്അനുഭവിക്കുന്നത്.
Be the first to comment