തെഹ്‌റാന്‍: ഇറാനിലെ ഭരണമാറ്റം ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. പതിറ്റാണ്ടുകളായി തുടരുന്ന ചരിത്രപരമായ വാണിജ്യ ബന്ധമാണ് ഇന്ത്യയ്ക്ക് ഇറാനുമായുള്ളത്.
മസൂദ് പെസെഷ്‌കിയാന്‍ അധികാരത്തില്‍ വന്നാലും ഇന്ത്യയുമായുള്ള നയത്തില്‍ ഇറാന്‍ മാറ്റംവരുത്തില്ല. ചബഹാര്‍ തുറമുഖത്തിന്റെ വികസനത്തില്‍ ഇന്ത്യയും ഇറാനും തമ്മില്‍ കരാര്‍ ദീര്‍ഘിപ്പിച്ചത് ഈയിടെയാണ്. മധ്യേഷ്യയില്‍ അഫ്ഗാനിസ്ഥാനുമായുള്ള വാണിജ്യ ബന്ധത്തിന് ഈ തുറമുഖം വലിയ സംഭാവനയാണ് നല്‍കുക. ഇന്ത്യയാണ് തുറമുഖത്തിന്റെ വികസനത്തിന് ഫണ്ട് ചെലവഴിച്ചത്.
ഇതോടൊപ്പം ഷാഹിദ്‌ബെഹെഷ്തി തുറമുഖ ടെര്‍മിനലിന് 1.2 കോടി ഡോളറിന്റെയും ഇറാനിലെ മറ്റു അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് 2.5 കോടി ഡോളറിന്റെയും പദ്ധതികള്‍ ഇന്ത്യ ഇറാനില്‍ നടത്തുന്നുണ്ട്. അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇറാന് വലിയ സഹായമാണ് ഇന്ത്യന്‍ പദ്ധതി. ഇറാനുമായുള്ള വാണിജ്യ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ഇന്ത്യ പിന്‍മാറാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇറാനുമായുള്ള ബന്ധം ഇന്ത്യ കൂടുതല്‍ ശക്തമാക്കുമെന്ന സൂചനയായാണ് ഇറാന്‍ ഭരണകൂടവും കാണുന്നത്. ഇറാന്‍ തടവിലാക്കിയ മലയാളി ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാരെ വിട്ടയക്കാനും നയതന്ത്ര തലത്തില്‍ നടത്തിയ നീക്കത്തില്‍ തീരുമാനമായിരുന്നു.
Be the first to comment