ഡല്‍ഹി: ഇരുപതോളം യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്ത സൈറ്റുകളും ഇന്ത്യയില്‍ നിരോധിച്ചു. കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യ വിരുദ്ധതയും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ചക്കുന്നതിനാണ് കേന്ദ്രത്തിന്റെ നടപടി.
കശ്മീര്‍, ഇന്ത്യന്‍ സൈന്യം, രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത് എന്നിവരെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് നടപടി. കശ്മീര്‍ വാച്ച്, കശ്മീര്‍ ഗ്ലോബല്‍ എന്നീ രണ്ട് വാര്‍ത്ത സൈറ്റുകളാണ് നിരോധിച്ചത്. ഇവ പ്രവര്‍ത്തിക്കുന്നത് പാകിസ്ഥാനില്‍ നിന്നാണെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
അതിര്‍ത്തിക്കപ്പുറം നിന്ന് ഇന്ത്യന്‍ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന രീതിയിലാണ് ഈ ചാനലുകളും സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ നിയമങ്ങള്‍ ഇവ ലംഘിച്ചതായി വ്യക്തമായതോടെയാണ് കര്‍ശ്ശനമായ നടപടി എടുത്തത്. ഇത്തരം സൈറ്റുകളും ചാനലുകളും പാകിസ്ഥാന് അജണ്ട ഇന്ത്യയ്ക്കെതിരായി പ്രചരിപ്പിക്കുകയാണ്കേ,ന്ദ്ര വാര്‍ത്ത വിനിമയ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
Be the first to comment