ഇസ്ലാമിന്‍റെവൈജ്ഞാനിക,ആധ്യാത്മിക മേഖലയിലെ വെട്ടിത്തിളങ്ങുന്ന വ്യക്തിത്വത്തിനുടമയാണ്ഇമാം നവവി(റ).രണ്ടാം ശാഫിഈ എന്ന അപരനാമത്തില്‍ പ്രപഞ്ചത്തെ വിജ്ഞാനത്തിളക്കം കൊണ്ട് പ്രകാശിപ്പിച്ച മഹാന്‍റെ ജനനവും ജീവിതവും പഠനവിധേയമാക്കിയാല്‍ അത്ഭുതങ്ങളുടെകലവറ തന്നെ തുറക്കപ്പെടുന്നതാണ്.കുറഞ്ഞകാലത്തെ ജീവിതംകൊണ്ട് വലിയ കാര്യങ്ങള്‍ ജനമനസ്സുകളില്‍കോറിയിട്ടാണ് മഹാന്‍ തന്‍റെ ജീവിതം ധന്യമാക്കിയത്.
വിജ്ഞാനത്തിന്‍റെകളിത്തൊട്ടിലായി ഡമസ്കസ്രൂപാന്തരപ്പെട്ട ഹിജ്റ ഏഴാം ശതകത്തിലായിരുന്നു ഇമാമിന്‍റെ ജനനം.ഹിജ്റ 631 മുഹര്‍റം മാസത്തിലായിരുന്നു അതെന്നാണ് പ്രമുഖ അഭിപ്രായം.മത,ഭൗതിക,ശാസ്ത്രീയ മേഖലകളില്‍വിരാചിച്ച നിരവധി അഗ്രേസരരായ പണ്ഡിത പ്രഭുക്കള്‍ക്കിടയില്‍ ഒരുകുഞ്ഞുതാരകത്തെ പോലെ ജനിച്ചുവീണ ഇമാം നവവി(റ) ഡമസ്കസിനെ തന്നെ തന്നിലേക്ക് തിരിച്ചുനിര്‍ത്തിയ മഹാനാണെന്നറിയുമ്പോഴേ ഇമാമിന്‍റെ ഔന്നിത്യത്തിന്‍റെ മഹത്വം മനസ്സിലാവൂ.കേവലം 45 വയസ്സ്കൊണ്ട് നൂറ്റാണ്ടുകളുടെ പ്രവൃത്തികള്‍ ചെയ്ത ഇമാമിനെപ്പോലെ മറ്റൊരാള്‍ ഇസ്ലാമിക ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.
ഡമസ്കസില്‍ നിന്ന് അല്‍പം മാറി നിലകൊണ്ടിരുന്ന നവ യാകുന്നു ഇമാമിന്‍റെ ജന്മ നാട്.പിതാവായിരുന്ന ശറഫ്ബ്നുമുര്‍ വലിയ മത ഭക്തനും,സത്യസന്ധനും സ്വന്തം കൈകൊണ്ട് അദ്ധ്വാനച്ചതു മാത്രം ഭക്ഷിക്കുന്ന അപൂര്‍വ്വംചിലരില്‍ പെട്ടവരുമായിരുന്നു.കച്ചവടംതൊഴിലാക്കിയ പിതാവിനെ പല തവണ ഇമാം സഹായിച്ചിരുന്നുവെന്നും തദവസരംസമയം പാഴാക്കാതിരിക്കാനായിഇമാം ഖുര്‍ആന്‍ പാരായണംചെയ്യാറുണ്ടായിരുന്നുവെന്നുംഇമാംസഖാവി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.തന്‍റെ സമകാലികരായ വിദ്യാര്‍ത്ഥികളില്‍നിന്ന് അകന്ന് നിന്ന് ആരാധനയില്‍മുഴുകിയ ഇമാമിന്‍റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ ഒരു സംഭവമുണ്ടായി.
തന്‍റെകൂട്ടുകാര്‍കളിതമാശകളിലേര്‍പ്പെട്ടുകൊണ്ടിരിക്കെ അകലെ നിന്നും ഖുര്‍ആന്‍ പാരായണംചെയ്ത ഇമാമിനെ പ്രസിദ്ധ പണ്ഡിതനായ യൂസുഫുല്‍ മറാക്കിശി കാണാനിടയായി.കുട്ടിയെ പറ്റി ആശ്ചര്യകരമായ ചില വസ്തുതകള്‍ മനസ്സില്‍ കണ്ടതിനാല്‍ മഹാന്‍ ഇമാമിന്‍റെ ഉസ്താദിന്‍റെയടുക്കല്‍ വന്ന് പറഞ്ഞു ഈ കുട്ടി തന്‍റെ സമകാലികരില്‍ ഏറ്റവും വലിയ പണ്ഡിതനും മതഭക്തനും ആയിത്തീരുമെന്ന് പ്രത്യാശിക്കാം.ഇവനെക്കൊണ്ട് ലോകത്തിന് മുഴുവന്‍ ഉപകാരം ലഭിക്കും.
ഉസ്താദ്ചോദിച്ചുഅല്ല, നിങ്ങള്‍ എങ്ങനെ ഇപ്രകാരം പറയുന്നു. നിങ്ങള്‍ വല്ലജോത്സ്യനോ മറ്റോആണോശൈഖ് പറഞ്ഞു ഒരിക്കലുമല്ല, അല്ലാഹു എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചുവെന്ന് മാത്രം.ശൈഖ് മറാക്കിശിയുടെ പ്രവചനം കുറിക്കുകൊണ്ടതു പോലെ അക്ഷരംപ്രതി പുലര്‍ന്നതാണ് ലോകം കണ്ടത്. ഇമാമിന്‍റെ അഭിനിവേഷവും ശ്രദ്ധയില്‍പെട്ട പിതാവ് ഉപരിപഠനത്തിനായി തന്‍റെ 18ാം വയസ്സില്‍ ഡമസ്കസിലേക്ക് അയച്ചതോടെ ഡമസ്കസിന്‍റെയും ഇസ്ലാമിന്‍റെയുംവൈജ്ഞാനിക ചരിത്രത്തിന് തുല്യയതയില്ലാത്ത ഒരുതാരകത്തെ സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായി.
ഡമസ്കസിന്‍റെദീപാലംകൃതമായ മിനാരങ്ങളില്‍നിന്ന് ഉയര്‍ന്നുകേട്ടിരുന്ന ബാങ്കുകള്‍ക്കും ഇസ്ലാമിക ചിഹ്നങ്ങളായി ജനം ബഹുമാനിച്ചിരുന്ന പലതിനും ആയുസ്സ് നീട്ടിക്കിട്ടിയ പ്രതീതിയായിരുന്നു ഇമാമിന്‍റെ ഡമസ്കസ് പ്രവേശനത്താലുണ്ടായിത്തീര്‍ന്നത്.പിതാവൊന്നിച്ച് ഡമസ്കസിലെത്തിയ ഇമാമിന് അചേതന വസ്തുക്കള്‍ വരെസ്വാഗതമരുളുന്നതായി ഒരുപക്ഷേ തോന്നിയിട്ടുണ്ടായിരിക്കാം.ഡമസ്കസിലെത്തിയ ഇമാം ആദ്യമായി ലക്ഷ്യംവച്ചത് ഇമാംതാജുദ്ദീന്‍ അല്‍ വര്‍ക്കാഹ് നേതൃത്വംകൊടുത്തിരുന്ന ജാമിഉല്‍ കബീര്‍ എന്ന സര്‍വ്വകലാശാലയായിരുന്നു.ശില്‍പഭംഗിയിലും കലാവിരുതിലും ഉത്തമമാക്കപ്പെട്ടിരുന്ന അമവീ മസ്ജിദിലായിരുന്നു ഇത് സ്ഥിതിചെയ്തിരുന്നത്.
ഇവിടെ വച്ച് തന്‍റെ സമകാലികരെ ഒന്നടങ്കം കടത്തിവെട്ടാനും ഒട്ടനവധി സംഭാവനകള്‍ വൈജ്ഞാനിക മേഖലയ്ക്ക് സമ്മാനിക്കാനും ഇമാം നവവി(റ) വിനു സാധിച്ചു. എങ്കിലുംതാമസ സൗകര്യം കണക്കിലെടുത്ത് ജാമിഉല്‍ കബീറില്‍ നിന്ന് പിരിഞ്ഞ് ഇമാം അതിന്‍റെ സമീപത്ത് തന്നെയുള്ള റവാഹിയ്യ കലാലയത്തിലേക്ക് മാറി.
അവിടെയുണ്ടായിരുന്ന ചെറിയ കൂരയിലായിരുന്നു ഇമാം പിന്നീട് ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടിയത്.ഈ കലാലയത്തിലേക്ക് താമസം മാറിയതു മുതല്‍ ഇമാമിന്‍റെ ജീവിതംവളരെ പരിതാപകരമായിരുന്നു. വല്ലപ്പോഴും കിട്ടുന്ന തുഛമായ ആഹാരംകൊണ്ട് പശിയടക്കിയ ഇമാം അതില്‍നിന്നും മിഛം വന്നത് ധര്‍മം ചെയ്യാറുണ്ടായിരുന്നതായികാണാം. ലളിതമായ വസ്ത്രങ്ങളുംവിനയാത്മകമായ പെരുമാറ്റവും ഇടമുറിയാത്ത ആരാധനാ കര്‍മങ്ങളും കണ്ണെടുക്കാത്ത ഗ്രന്ഥപാരായണവും ഇമാമിനെ അതിശീഘ്രംമുന്നോട്ടുനയിച്ചു. ഗുരുവര്യډാരെ അതിശയിപ്പിക്കുന്ന പഠനപ്രവര്‍ത്തനങ്ങളും സമകാലികരെവെല്ലുന്ന സ്ഥിരപ്രകടനവുമായിരുന്നു ഇമാമിന്‍റേത്.
ഡമസ്കസിലെ അവിശ്രമ പഠനത്തിനിടയില്‍ തന്‍റെ പിതാവിന്‍റെകൂടെ ഹജ്ജ് കര്‍മവും റൗള സിയാറത്തുംചെയ്തിരുന്നു. ആ ഹജ്ജ്യാത്ര ഇമാമിന്‍റെവൈജ്ഞാനിക മേഖലയ്ക്ക് അപാരമായ കുതിപ്പു സമ്മാനിച്ചുവെന്മ്പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. യാത്രയെ പറ്റി പിതാവ്ശാഫ് ബിന്‍ മുര്‍ പറഞ്ഞതായി ഇമാമിന്‍റെ അരുമശിഷ്യന്‍ ഇബ്നു അത്വാര്‍രേഖപ്പെടുത്തുന്നു ഞങ്ങള്‍ നവയില്‍ നിന്ന് ഹജ്ജ്യാത്ര ആരംഭിച്ച ഉടനെ തന്നെ മകന് വിട്ടുമാറാത്ത് പനി ബാധിച്ചു. അറഫാ ദിനം വരെ പനി തുടര്‍ന്നു. എന്നിട്ടും ആരാധനാകാര്യങ്ങളില്‍ അവന്‍ ഒരുമുടക്കവും വരുത്തിയില്ല. ഹജ്ജ് കര്‍മം കഴിഞ്ഞ് നവയില്‍തിരിച്ചെത്തിയ ഉടനെ ഡമസ്കസിലേക്ക് പോവുകയുംചെയ്തു. പിന്നീടങ്ങോട്ട് വിജ്ഞാനത്തിന്‍റെ ഒരുകോരിച്ചൊരിച്ചിലായിരുന്നു.
വിജ്ഞാനത്തോട് ലയിച്ചു ചേരുകയും തന്‍റെശൈഖ്മറാക്കിശിയുമായുള്ള ആത്മീയബന്ധം ശക്തിപ്പെടുത്തുകയുംചെയ്തുകൊണ്ട് മകന്‍ വളര്‍ന്നു.നിസ്കാരം,തുടര്‍ച്ചയായ വ്രതം , ഭൗതിക പരിത്യാഗം, അതിസൂക്ഷ്മത എന്നിവമുറുകെ പിടിച്ചു.കെണ്ടായിരുന്നു അവിടുന്നങ്ങേട്ട് ജീവിതം നയിച്ചത്.മരണനിമിഷം പോലുംവിലപ്പെട്ട അല്‍പസമയം പോലും ഉപകാരമില്ലാതെ മകന്‍ പാഴാക്കയിട്ടില്ല’.(തുഹ്ഫത്ത്വാലിബീന്‍)
ഹജ്ജ് നിര്‍വ്വഹണത്തിന്‍ ശേശം ഇമാമില്‍വ്യക്തമായി കണ്ട ഈ അസാധാരണ പ്രവണതകളെകുറിച്ച് ഇമാംദഹബി രേഖപ്പെടത്തിയത് കാണുക:’റസൂലുള്ളാഹി(സ്വ)നിന്നുള്ള ബറ്ക്കത്ത് മൂലവും മസ്ജിദുല്‍ ഹറമില്‍വെച്ച് അല്ലാഹുവില്‍ നിന്ന് ലഭിച്ച് പ്രത്യേക കാടാക്ഷമെല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ഗ്രാഹ്യശക്തിയുംവിജയ ലക്ഷ്യങ്ങളും അദ്ദേഹത്തില്‍വ്യക്തമായി പ്രകടാമായിത്തുടങ്ങി.രാപ്പകല്‍ വ്യത്യാസമില്ലാതെയുള്ള ഇമാം നവവി (റ) വിന്‍റെ പഠനം ജനങ്ങള്‍ക്കിടയില്‍ പോലും ചര്‍ച്ചാവിഷയമായി.വളെരെ അപൂര്‍വ്വമല്ലാതെ ഉറങ്ങാറില്ല.ക്ലാസ്,എഴുത്ത്,വായന,ശൈഖുമാരെ ചെന്നു കാണല്‍..എന്നീ നാലുകാര്യങ്ങള്‍ക്കായി അദ്ധേഹം സമയംവിഭചിച്ചിരുന്നു.'(തര്‍ജമത്തുന്നവവി)
ഇമാമിന്‍റെ അസാധാരണ കഴിവുകളില്‍ പ്രധാനം ആരെയും അമ്പരപ്പിക്കുന്ന ഓര്‍മ്മ,ഗ്രാഹ്യശക്തിയായിരിന്നു.നാലരമാസം കൊണ്ട് ഇസ്ഹാഖുശ്ശിറാസ്സീ(റ)വിന്‍റെ ബൃഹത്തായ ‘അത്തന്‍ബീഹും’അദ്ധേഹത്തിന്‍റെ തന്നെ ഗ്രന്ഥമായ അല്‍മുഹദ്ദബിന്‍റെ നാലില്‍ ഒരു ഭാഗവുംഅതേവര്‍ഷത്തില്‍ തന്നെ മനപ്പാഠമാക്കിയ ഇമാം ഉടനെ തന്നെ ബാക്കി ഭാഗവുംകൂടി മനപ്പാഠമാക്കി പ്രഗത്ഭ പണ്ഡിതനായ ഇബുനുറസീനെ കേള്‍പ്പിച്ച് അംഗീകാരം നേടുകയുണ്ടായി. ദിവസവും പങ്കെടുത്തിരുന്ന 12തരം ക്ലാസുകള്‍ക്ക് ഒരുകോട്ടവും തട്ടിക്കാതെയാണ് ഈ മനപ്പാഠ പ്രവര്‍ത്തനങ്ങള്‍ എന്നുകൂടികൂട്ടിവായിക്കേണ്ടതുണ്ടിവിടെ.
ഈ 12 ക്ലാസുകളില്‍ പങ്കെടുക്കാന്‍ ചുരുങ്ങിയത് 12 മണിക്കൂറെങ്കിലുംവേണം. അവയെ ഒരാവര്‍ത്തിയെങ്കിലുംവായിക്കാന്‍ അത്രയുംസമയം വീണ്ടും വേണ്ടിവരും.കാരണം, പ്രഗത്ഭരായ പണ്ഡിത പ്രഭുക്കളായിരുന്നു ഈ ക്ലാസുകള്‍ക്ക് നേതൃത്വംകൊടുത്തിരുന്നത്. എങ്കിലും, സമയ വിശാലത നാഥന്‍ മഹാനിലേക്ക് കനിഞ്ഞരുളിയതിനാല്‍ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവയെല്ലാംചെയ്തുതീര്‍ക്കാന്‍ അദ്ദേഹത്തിനായി.വളരെ ശ്രമകരമായിരുന്ന ആ 12 ക്ലാസുകള്‍ ഇപ്രകാരമായിരുന്നു, രണ്ട് ക്ലാസ്: ഫിഖ്ഹിലെ അല്‍ വസീത്. 3) മുഹദ്ദബ്. 4) ബുഖാരിമുസ്ലിം സംയോജനം. 5) സ്വഹീഹ് മുസ്ലിം. 6)അല്ലുമഅ്. 7)അല്ലുഗ. 8)സ്വര്‍ഫ് ക്ലാസ്. 9)ഉസ്വൂലുല്‍ ഫ്ഖ്ഹിലെ അല്‍ മുന്‍തഖബ്. 10)നിദാനശാസ്ത്ര ഗ്രന്ഥമായ അല്ലുമഅ്. 11)ഉസൂലുദ്ദീന്‍ അഥവാതൗഹീദ്. 12)നിവേദക പരമ്പയിലെ വ്യക്തകളെകുറിച്ച് ഇമാം തന്നെ ഓര്‍ക്കുന്നത് ഇപ്രകാരമാണ്.
ഈ ക്ലാസുകളിലെല്ലാം പ്രയാസമുള്ള ഭാഗങ്ങളുടെ വ്യാഖ്യാനം ,ഭാഷ പ്രയോഗം എന്നിവയെല്ലാം ഞാന്‍ കുറിച്ചു വെക്കാറുണ്ടായിരുന്നു. എന്‍റെ വിജ്ഞാന സമ്പദനത്തിലും അല്ലാഹു എനിക്ക് ബറക്കത്ത് ചെയ്തു.(തദ്കിറത്തുല്‍ ഹുഫാള്).പത്ത് വര്‍ഷപഠനം ക്രിയാത്മകമായിയും സക്രിയമായും ഇമാം ഉപയോഗമാക്കിയതിനാല്‍ വിജ്ഞാന സാഗരത്തെ തന്നെ ഇമാമിന് മറികടക്കാന്‍ സാധിച്ചു.
വൈജ്ഞാനിക മേഖലയിലൂടെ തന്നെ കൈപിടിച്ചു ഉയര്‍ത്തിയ ഉത്തമരും ഉത്കൃഷ്ടരുമായ ഗുരുപ്രഭുക്കളുടെ പരമ്പര തന്നെ പറയുന്നു:ശൈഖുമാരെ പറയുന്നതും അവരുടെ പരമ്പര മനസിലാക്കലും അന്വേശണോന്‍മുഖമായ മുഖ്യപ്രശ്നമാണ്.അത്യാദരണീയരായ രത്നങ്ങളാണവ.വിദ്യര്‍ഥ്തിക്കും പണ്ഡിതനും അത് മനസ്സിലാക്കല്‍ ശ്രമമാണ്.കാരണം,വിജ്ഞാനത്തിലെ ശൈഖുമാര്‍ തങ്ങളുടെ ദീനി പിതാക്കന്‍മാരാണ്.തന്‍റെയും ലോകരക്ഷിതാവിന്‍റെ ഇടക്കുള്ള മാധ്യമങ്ങള്‍-രക്ഷിതാവിന്‍റെയും തന്‍റെയുമിടക്കുള്ള പരമ്പര അറിയാതിരിക്കല്‍ എത്ര മോഷമാണ്.അതോടപ്പം അവര്‍ക്ക് വേണ്ടി ദുആ ചെയ്യല്‍ അവരുടെ സ്തുതിഗീതങ്ങള്‍ പറയുവാനും അവരോട് നന്ദി പ്രകാശിപ്പിക്കുവാനും ശിശ്യന്‍മാര്‍ കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്.(തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത്).
നവവി ഇമാമിന് കര്‍മ്മശാസ്ത്ര മേഖലയിലൂടെയും ഹദീസ് പഠനത്തിലൂടെയും വ്യത്യസ്തമായ ഗുരുപരമ്പര തന്നെ ഉണ്ട്.ഉയര്‍ന്ന വ്യക്തിത്തങ്ങള്‍ക്കുടമായായിരുന്ന ഇവര്‍ ഇമാമിന്‍റെ വളര്‍ച്ചക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി.നവവി(റ)ഡമസ്കസില്‍ ഉപരിപഠനാര്‍ത്ഥം വന്ന സമയത്ത് ആദ്യഗുരുവായി സ്വീകരിച്ച താജുദ്ധീന്‍ അല്‍ ഫര്‍ക്കായിക്കു പുറമെ,അല്‍കമാല്‍ ഇസ്ഹാഖുല്‍ മഗ്രിബി .അബൂ ഹഫ്സ (റ) ,അബുല്‍ ഹസന്‍ (റ),എന്നിവര്‍ കര്‍മ്മശാസ്ത്രമേഖലയിലും ശൈഖ് ഇബ്റാഹിം (റ),അബൂഇസ്ഹാഖ് (റ) ,ശൈഖ് സൈനദ്ധീന്‍ (റ) എന്നിവര്‍ ഹദീസ് വിജ്ഞാനത്തിലും ഇമാമിനെ ശിശ്യനായി സ്വീകരിച്ചവരില്‍ പ്രധാനികളാണ്.ഈ രണ്ട് മേഖലകള്‍ക്ക പുറമെ നിദാന ശാസ്ത്രം വ്യാകരണം എന്നിവയിലും മറ്റൊരു ഗുരുപരമ്പരയുണ്ട്.
ഹദീസ്,കര്‍മ്മശാസ്ത്രം മേഖലകളില്‍ ഇമാം പ്രകടമാക്കിയ താത്പര്യവും ത്വരയും തുല്ല്യതയില്ലാത്തതായിരുന്നു.പ്രാഥമിക കാര്യങ്ങളെ പോലും വിസ്മരിച്ചുള്ള ഇമാമിന്‍റെ പഠനോത്സാഹം സമകാലികരില്‍ തെല്ലെന്നുമല്ല അത്ഭുതമുളവാക്കിയിട്ടുള്ളത്.
ഫിഖ്ഹില്‍ ഇമാമിനുണ്ടായിരുന്ന അഗാധമായ ജ്ഞാനം ധാരാളം ഉണ്ട്.അവരില്‍ ഇമാം അദ്ഫഹി (റ) പറയുന്നു:ഇമാം നവവി നസ്വീത് എന്ന ഗ്രന്ഥത്തില്‍നിന്ന് ഒരു ഭാഗം ഉദ്ദരിച്ചപ്പോള്‍ ആരോ അതില്‍ സംശയം പ്രകടിപ്പിച്ചു.ഇമാമിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.’അവര്‍ വസ്വീതിന്‍റെ ഉദ്ധരണിയില്‍ എന്നെ സംശയിക്കുന്നു.ഞാന്‍ പ്രസ്തുത ഗ്രന്ഥം 400 തവണ വായിച്ചിട്ടുണ്ട്’.(അല്‍ ബദ്റു സാഫിര്‍).ഇമാമിന്‍റെ അഗാധ ജ്ഞാനത്തെ കുറിച്ച് അരുമശിഷ്യന്‍ ഇബ്നു അത്വാര്‍(റ)ഉദ്ധരിക്കുന്നു:ഇമാം നവവി മദ്ഹബുകളിലെ ഹഫിളാണ്.അതിന്‍റെ നിദാന നിയങ്ങളും അടിസ്ഥാന വ്യവസ്ഥകളും ശാഖപരമായ വിവരങ്ങളെല്ലാം അദ്ധേഹത്തിന് ഹൃദ്യസ്തമാണ്.ഓരോ പ്രശ്നത്തിലും സ്വാഹാബാക്കളുടെയും താബിഉകളുടെയും പണ്ഡിതന്‍മാരുടെയും വീക്ഷണങ്ങളും തെളിവുകളുമറിയും.ഈ കാര്യങ്ങളിലെല്ലാം പൂര്‍വ്വികരുടെ മാര്‍ഗം പൂര്‍ണ്ണമായി അനുഗമിച്ചവരായിരുന്നു അദ്ധേഹം.(തുഹ്ഫത്തുല്‍ത്ത്വാലിബീന്‍)
ഇമാം നവവി(റ) വിന്‍റെയും ശാഫിഈ മദ്ഹബില പ്രമുഖ പണ്ഡിതനായിരുന്ന ഇമാം റാഫിഈ(റ) വുന്‍റെയും കിതാബുകളാണ് ഇന്നും മദ്ഹബിന്‍റെ ആദാരമെന്നള്ളതും ഇവര്‍ക്കിടയുല്‍ അഭിപ്രായഭിന്നത രൂപപ്പെട്ടാല്‍ നവവി(റ)നെയാണ് പിന്‍തുടരേണ്ടത് എന്ന പ്രമുഖ പണ്ഡിതരുടെ നിര്‍ദേശവും ഇമാമിന്‍റെ ഫിഖ്ഹി വൈജ്ഞാനിതയിലുണ്ടായിരുന്ന മികവിലേക്കാണ് സൂചിപ്പിക്കുന്നത്. ഇമാമിനെ പിന്തുണച്ച ഈ പണ്ഡിതന്‍മ്മാര്‍ നിരത്തുന്ന മറ്റോരു കാരണം ഫിഖിഹിനു പുറമെ ഹദീസിലും അഗാദമായ പാണ്ഡിത്ത്യം ഇമാമിന്ന് ഉണ്ടായിരുന്നു എന്നാതാണ്.
ഇമാം നവിവി(റ) ഹദിസലാണോ അല്ലങ്കില്‍ ഫിഖ്ഹിലാണോ മിന്നിട്ടുനില്‍ക്കിന്നത് എന്ന ചോദ്യം ചരിത്രകാരന്‍മ്മാരെ വല്ലാതെ കുഴക്കിയിട്ടുണ്ട. കാരണം ഹദിസിലും ഫിഖ്ഹിലുമായി ബൃഹത്തായ ഗ്രന്ഥങ്ങളുടെ പരമ്പര തന്നെ ഇമാമിനാല്‍ വിരജിതമായിട്ടുണ്ട് . ശര്‍ഫും മിസ്ലിം, അല്‍ ന്നളാ, അല്‍ മിന്‍ഹാദ്, രിയാളുസ്വാലിഹീന്‍, അല്‍ അദക്കാര്‍, അത്തിബിയീന്‍,തഹരീരത്തുന്‍തന്‍ബീഹ് എന്നിവ ആ പരമ്പരയില്‍ ചിലത് മാത്രം.
കാരണം ഇമാമിന്‍റെ ആകെ ജീവിതകാലം 45 വയസ്സാന്നെരിക്കെ 18ാമത്തെ വയസ്സിലുള്ള ഡമസ്ക്കസ്സ് പ്രവേശവും പിന്നടുള്ള പഠനവും രചനയും ചുരുങ്ങിയ കാലയളവിനുള്ളതായിരുന്നു. അതില്‍ തന്നെ 10 വര്‍ഷം പഠപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഇമാം വളരെ വൈകിയാണ് ഗ്രന്ഥരചനയിലെക്ക് ശ്രദ്ധയുന്നത്. ഇമാം ദഹബിയുടെ അഭിപ്രായ പ്രകാരം കേവലം 16 വര്‍ഷങ്ങള്‍ കോണ്ടാണ് ഗ്രന്ഥരചന ഇമാമിനാല്‍ നടത്തപ്പെട്ടത്. ഗ്രന്ഥങ്ങളില്‍ തന്നെ കേവലം ആഖ്യാനങ്ങളോ കഥകളോ അല്ല. മറിച്ച് സൂക്ഷമവും ഗഹനവുമായ പഠനങ്ങളും ഗവേഷണ പ്രധാനങ്ങളുമായ ചിന്തകളും നിറഞ്ഞതാണവ. 16 കൊല്ലങ്ങള്‍ കോണ്ടിവ ഗഹനമായി വായിക്കാന്‍ പോലും സാധ്യമല്ലന്ന വസ്തുത പല പണ്ഡിതന്മാരും സമ്മതിച്ചതാണ.’ ഇമാം ശാഫിഈ(റ) ഇമാം നവവി(റ)വിന്‍റെ സമയവിശാലതയെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് : ഇമാം മുഹ്‌യുദ്ദീനുനവവി(റ) നിശ്വയം ആയുസില്‍ ബറക്കത്ത് ചെയ്യപ്പെട്ട പുരുഷനാ.
ആത്മ ജ്ഞാനികളില്‍ നിന്ന് എനിക്കോരു വിവരം ലഭിച്ചിരിക്കുന്നു. ഇമാം നവവി(റ) വിന്‍റെ മരണശേഷം അല്ലാഹുവിന്‍റെ ഒരു തിരുനോട്ടം ലഭിക്കുകയുണ്ടായി. അതു മുതല്‍ തന്‍റെ ഗ്രന്ഥങ്ങളില്‍ അതിന്‍റ പ്രതിഫലം കണ്ടുതുടങ്ങി സര്‍വ്വ രാജ്യങ്ങളിലും എല്ലാ വിഭാഗ ജനങ്ങളിലും അവയ്ക്ക് സ്വീകാരിതയും ഉപകാരവും ലഭിച്ചു. (മിര്‍അത്തുന്‍ മിനാര്‍) ചുരുങ്ങിയ ചീവിതകോണ്ട് ഇത്രയും ചെയ്തു തീര്‍ത്ത ഇമാമിന്‍റെ ജീവിതം തന്നെ ഒരു കറാമത്തായിരുന്നു രചനാ പാഠവത്തിലും ആരാധനാ നിര്‍വാഹണത്തിലുമുണ്ടായിരുന്ന ഈ അത്ഭുതമികവിവനാല്‍ ഇമാമിന്‍റെ കീര്‍ത്തി ദ്രുതഗതിയുല്‍ വ്യാപിക്കുകയുണ്ടായി. മാത്രവുമല്ല ‘രണ്ടാ നവവി’ എന്ന അപരനാമത്തിലും ഇമാമിന്‍റെ അരുമ ശിഷ്യനുമായ ഇബ്നുല്‍ അത്വാര്‍(റ) അടക്കമുള്ള ഒരു പറ്റം ശിഷ്യഗണങ്ങളും അതിന്‍റെ ഫലങ്ങളായിരുമന്നു.
അതുല്ല്യമായ വ്യക്തിത്വമായതിരുന്നാലും വിജ്ഞാവ ലോകത്ത് മുഴുകിയതിനാലും ഇമാം മറന്ന് പോയത് വിവാഹം കയിക്കാനായിരുന്നു. അതിനെ പറ്റി ഇമാമിനോട് ചോതിച്ചപ്പോള്‍ പറഞ്ഞ മറുപടി: ‘ ഒരു സുന്നത്തിലൂടെ ഒരുപാട് ഹറാമുണ്ടാവലിനെ ഞാന്‍ ഭയക്കുന്നു’ എന്നായിരുന്നു. ജീവിതത്തിന്‍റെ സകല മേഖലകളിലും ധന്യമാക്കിയ ഇമാമിന് ഒരു മനുഷ്യന്‍റെ ശരാശരി ആയുസ ്പോലും ജീവിക്കാന്‍ കഴിഞ്ഞില്ലാ എന്നതാണ് ഏറെ ദുഃഖകരം തന്‍റെ ജീവിത സഹായഹ്നമെത്തിയപ്പോള്‍ മുന്‍കൂട്ടി അറഞ്ഞത് പോലെ അസാധാരണമായ പല പ്രവണതകളും ഇമാമില്‍ നിന്ന് കണ്ടതും അനുഭവച്ചതുമായി ശിഷ്യന്‍ ഇബ്നു അത്വാര്‍(റ) രേഖപ്പെടുത്തുന്നുണ്ട്. അത്വാര്‍(റ) കൂട്ടി ബൈത്തുല്‍ മുഖദ്ദസ് സന്ദര്‍ശിക്കുകയും പല പണ്ഡിതډാരെയു ചെന്ന് കാണുകയും ചെയ്ത ഇമാം പിഞ്ഞീട് ഡമസ്കസില്‍ തന്നെ തിരിച്ചെത്തി നവയിലെക്ക് യാത്രയായി. ഏറെ താമസിയാതെ ഇമാം രോഗ ബാധിതനായി മാറി.
ഹിജ്റ വര്‍ഷം 676 റജബ് മാസം 24 ബുധനാഴ്ച രാത്രി അന്ത്യയാമത്തില്‍ മഹാത്മാവായ ഇമാം അബുസക്കരിയ്യ യഹ്യാബിന്‍ ശറഫ് , മുഹ്യുദ്ദീന്‍ അന്നവവി (അല്ലാഹുവിന്‍റെ കരുണാ കടാക്ഷവും തൃപ്തിയും ആ അഭിവന്ദ്യ പണ്ഡിതരില്‍ എന്നുമെന്നും വര്‍ശിക്കുമാറാവട്ടെ ) . ഇഹലോകവാസ വെടിഞ്ഞു (ക്രിസ്താബ്ദം 1277 ജൂലായ്) ഇമാമിന്‍റെ മരണ വൃത്താന്തം ശിഷ്യനായ ഇബ്നു അത്വാര്‍ വിവരിക്കുന്നത് ഇപ്രകാരമാണ് ശൈഖവര്‍കള്‍ക്ക് രോഗമായ വിവരം ഞാന്‍ ഡമസ്ക്കസില്‍ അറിഞ്ഞു. രോഗ സന്ദര്‍ശനാര്‍ത്ഥം ഞാന്‍ ഉടനെ നവയില്‍ എത്തി ശൈഖ് അത് മൂലം വളരെ സന്തോഷവാനായിരുന്നു ദീര്‍ഘമായി പല വിഷയങ്ങളെ പറ്റി ഞങ്ങള്‍ സംസാരിച്ചു. പിന്നീട് എന്നോട് പറഞ്ഞു:നിങ്ങള്‍ കുടുംബത്തിലേക്ക് മടങ്ങി പോവുക. അതനുസരിച്ച് ഞാന്‍ യാത്ര പറഞ്ഞിറങ്ങി.
ഹിജ്റ 676 റജബ് 20നായിരുന്നു ഞാന്‍ ഒടുവില്‍ കണ്ടുപിരിഞ്ഞത്. അന്ന് വളരെ സുഖവാനായിരുന്നു. പിന്നീട് റജബ് 24ന് ബുധനാഴ്ച രാത്രി മഹാനായ ശൈഖ് അവര്‍കള്‍ വഫാത്തായി’.(തുഹ്ഫത്തുത്വാലിബീന്‍) ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസമായ നവവി(റ)വിന്‍റെ ധന്യവും കര്‍മനിരതവുമായ ജീവിതത്തിന് ഇവിടെ തിരശീല വീണു. 45 വയസ്സ് മാത്രം ജീവിച്ച് നൂറ്റാണ്ടുകള്‍ കൊണ്ട് ചെയ്യാവുന്ന സേവനങ്ങള്‍ ചെയ്തുതീര്‍ത്ത ഒരാള്‍ വിജ്ഞാന ചരിത്രത്തില്‍ ഒരാള്‍ മാത്രമേയുള്ളൂ. അത് ഇമാം ശറഫിന്നവവിര(റ)ആണ്.
Be the first to comment