ലണ്ടന്‍: ഇന്നലെ ദൃശ്യമായത് ഈ വര്‍ഷത്തിലെ ഏറ്റവും വലിയ സൂര്യന്‍. സൂപ്പര്‍ മൂണ്‍ പോലെ സൂപ്പര്‍ സണ്‍ പ്രതിഭാസമാണ് ഇന്നലെ രാവിലെ ദൃശ്യമായത്. ഇന്ത്യയില്‍ നിന്ന് രാവിലെ ഉദയ സൂര്യന് പതിവില്‍ കവിഞ്ഞ വലുപ്പം അനുഭവപ്പെട്ടു. സൂര്യന്‍ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന സമയമാണിത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് സൂര്യന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്നത്.
എന്നാല്‍ സൂപ്പര്‍ മൂണ്‍ പ്രതിഭാസം വര്‍ഷത്തില്‍ പലതവണ ഉണ്ടാകാറുണ്ട്. സൂര്യന്‍ ഇന്നലെ ഭൂമിയില്‍നിന്ന് ഏതാണ്ട് 14 കോടി 70 ലക്ഷം കി.മി അകലെയാണ് സ്ഥിതി ചെയ്തിരുന്നത്. ഒരു വര്‍ഷം കൊണ്ട് സൂര്യനെ ഭൂമി ചുറ്റുമ്പോള്‍ നാം പലപ്പോഴായി സൂര്യനോട് 50 ലക്ഷം കി.മി അടുക്കുകയും അത്രതന്നെ അകലം പോകുകയും ചെയ്യുന്നുണ്ട്.
ഭൂമി സൂര്യനെ ദീര്‍ഘവൃത്താകൃതിയിലാണ് ചുറ്റുന്നത് എന്നതാണ് ഇതിന് കാരണം. സൂര്യനെ സൂക്ഷ്മ ദര്‍ശിനി ഉപയോഗിച്ച് നിരീക്ഷിക്കുന്നയാള്‍ക്ക് സൂര്യന്‍ ഏറ്റവും അടുത്തെത്തുമ്പോള്‍ സൂര്യനില്‍ നിരവധി കറുത്ത പൊട്ടുകള്‍ കാണാന്‍ കഴിയും. എന്നാല്‍ സൂര്യന്‍ അകലം പോകുമ്പോള്‍ ഇതു കാണില്ല.
Be the first to comment