ഇന്ത്യയിൽ നിന്ന് ഉംറ വിസ അനുവദിച്ചു തുടങ്ങി, കൊവാക്സിൻ എടുത്തവർക്കും പോകാം

കൊവിഡ് നിയന്ത്രണത്തെ തുടർന്ന് താത്കാലികമായി നിർത്തിവെച്ച വിശുദ്ധ ഉംറതീർഥാടനത്തിനായി ഇന്ത്യക്കാർക്ക് വീണ്ടും വിസ അനുവദിച്ചു തുടങ്ങി. മാസങ്ങൾക്ക് ശേഷമാണ് മാസങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ളവർക്കും ഉംറ വിസകൾ ഇഷ്യു ചെയ്യാൻ തുടങ്ങിയത്. കൊറോണ വ്യാപനം മൂലം ഏകദേശം ഒന്നര വർഷത്തിലേറെയായി ഇന്ത്യയിൽ നിന്ന് ഉംറ വിസകൾ ഇഷ്യു ചെയ്യൽ നിർത്തി വെച്ചിരുന്നു. ഇന്ത്യയെ കൂടാതെ, ഒടുവിൽ വിമാന വിലക്ക് എടുത്തു കളഞ്ഞ പാകിസ്ഥാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നും ഉംറ വിസ ഇഷ്യു ചെയ്ത് തുടങ്ങിയിട്ടുണ്ട്.
ഇതോടെ, ഇന്ത്യയിൽ നിന്ന് 12 വയസ്സ് കഴിഞ്ഞ എല്ലാവർക്ക് നിബന്ധനകളോടെ ഉംറ നിർവ്വഹിക്കാം. അതേസമയം, സഊദി അംഗീകൃത വാക്സിനുകൾ സ്വീകരിച്ചവർക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് ഉംറ വിസയിൽ സഊദിയിലെത്തി ക്വാറൻ്റീൻ ഇല്ലാതെത്തന്നെ ഉംറ നിർവ്വഹിക്കാനാകും. അത് കൊണ്ട് തന്നെ ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഇത്‌ ഏറെ ഗുണം ചെയ്യും. സഊദിയിൽ നിന്നോ മറ്റേതെങ്കിലും രാജ്യങ്ങളിൽ നിന്നോ, ഫൈസർ, മൊഡേർണ, ആസ്ട്ര സെനക്ക (കൊവിഷീൽഡ്) എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസോ, ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ ഒരു ഡോസോ എടുത്തവർക്കും സഊദിയിലെത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ല
എന്നാൽ, സഊദി അറേബ്യ ഭാഗികമായി അംഗീകരിച്ച ഇന്ത്യയുടെ കൊവാക്സിനെടുത്തവർക്ക് മൂന്ന് ദിവസ ക്വാറന്റൈനോടെ ഉംറക്കെത്താനാകും. ഇത്‌ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്. നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ബാധകമായവർക്ക് മദീനയിലാണു സൗകര്യം ഒരുങ്ങിയിട്ടുള്ളത്. എന്നാൽ, ജിദ്ദയിൽ ഇറങ്ങുന്നവർകും മദീനയിലേക്ക് ക്വാറൻ്റീനായി പോകേണ്ടി വരുമെന്നാണു സൂചന.
കൊവാക്സിനെ കൂടാതെ, സ്പുട്നിക്, സിനോഫാം, സിനോവാക് എന്നീ വാക്സിനുകൾക്കാണ് സഊദി ആരോഗ്യ മന്ത്രാലയം ഭാഗിക അംഗീകാരം നൽകിയത്. ഇതിൽ സ്പുട്നിക് എടുത്തവർക്ക് ജനുവരി 1 മുതലാണു 3 ദിവസത്തെ ക്വാറൻ്റീനോടു കൂടെ പ്രവേശനം അനുവദിക്കുക. മറ്റു മൂന്ന് വാക്സിനുകളെടുത്തവർക്ക് ഡിസംബർ 1 മുതൽ തന്നെ 3 ദിവസത്തെ ക്വാറൻ്റീനോട് കൂടി പ്രവേശനം അനുവദിക്കപ്പെട്ടിട്ടുണ്ട്.
About Ahlussunna Online 1307 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*